വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ചു വി.കെ.പ്രശാന്ത് മുന്നേറുന്നു. യു.ഡി.എഫിന്റെ മോഹന്‍കുമാറിനെയും ബി.ജെ.പിയുടെ എസ്.സുരേഷിനെയും ബഹുദൂരം പിന്നിലാക്കിയാണ് മേയര്‍ ബ്രോ കുതിക്കുന്നത്.
മണ്ഡലത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അതു വോട്ടെണ്ണലില്‍ പ്രതിഫലിക്കുന്നുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. 7286 വോട്ടുകളുടെ ലീഡാണ് നിലവില്‍ പ്രശാന്തിനുള്ളത്.