വീണ്ടും മാവോയിസ്റ്റ് വേട്ട; പാലക്കാട് ഉള്‍വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

227

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് വേട്ട. പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.

മഞ്ചക്കട്ടി ഊരിലാണു സംഭവം. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഉടന്‍ അസി. കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തുകയായിരുന്നു.

ഇവിടെവെച്ച് മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തെന്നും അവര്‍ തിരിച്ചടിച്ചുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം തണ്ടര്‍ബോള്‍ട്ട് സംഘത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here