25.8 C
Kollam
Monday, December 23, 2024
HomeNewsകുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു ; ശരീര ഭാഗങ്ങള്‍ അഴുകിയ നിലയില്‍

കുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു ; ശരീര ഭാഗങ്ങള്‍ അഴുകിയ നിലയില്‍

മുറ്റത്ത് കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി സുജിത് വില്‍സണ്‍ (2) വയസ്സ് മരിച്ചു.
. രാത്രി ഒരു മണിയോടെ കുഴല്‍ കിണറില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതോടെയാണ് മരണം സ്ഥിരീകരിച്ചത്. പുറത്തെടുക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലായിരുന്നു. പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി. മുറ്റത്ത് ഓടികളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് 5: 40 നാണ് കുട്ടി സമീപത്തെ കുഴല്‍കിണറില്‍ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ 100 അടിയിലേക്ക് പതിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്തിട്ടും ശ്രമം വിഫലം ആകുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി അമ്മ ഉറക്കമുളച്ച് തുണിസഞ്ചി തയിക്കുന്ന ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയിലൂടെ പുറത്തുവന്നിരുന്നു. ആയിരങ്ങളായിരുന്നു അന്നു കുട്ടിയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments