ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

166

നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് വിമാനത്തിലേക്ക് കയറുന്ന സമയത്ത് പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടു കയായിരുന്നു. സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ആരോഗ്യനിലയെ പറ്റി വിവരം ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here