25.6 C
Kollam
Thursday, March 13, 2025
HomeNewsതണുപ്പിനെയും മഞ്ഞിനേയും നേരിടാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് ഇനി മുതല്‍ കോട്ടുകള്‍

തണുപ്പിനെയും മഞ്ഞിനേയും നേരിടാന്‍ അയോധ്യയിലെ പശുക്കള്‍ക്ക് ഇനി മുതല്‍ കോട്ടുകള്‍

ഡിസംബറില്‍ വരാനിരിക്കെ കൊടുംതണുപ്പില്‍ നിന്നും മഞ്ഞില്‍ നിന്നും അയോധ്യയിലെ പശുക്കളെ രക്ഷിക്കാന്‍ കോട്ടുകള്‍ വാങ്ങുന്നു. വിവിധ ഗോശാലകളിലുള്ള പശുക്കള്‍ക്ക് ചണക്കോട്ടുകള്‍ വാങ്ങാനാണ് അയോധ്യ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിരിക്കുന്നത്.

നവംബര്‍ മാസം അവസാനിക്കും മുമ്പെ കോട്ടുകള്‍ ഗോശാലകള്‍ക്ക് കൈമാറും. 250 മുതല്‍ 300 രൂപ വിലയുള്ള കോട്ടുകളാണ് പശുക്കളെ തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ വാങ്ങുന്നത്. ബൈഷിങ് പൂരിലെ ഒരു ഗോശാലയില്‍ മാത്രം 1800 ല്‍പരം കാലികളാണുള്ളത്. പശുക്കള്‍ക്കും കാളകള്‍ക്കും തമ്മിലുള്ള കോട്ടിലുമുണ്ട് വ്യത്യാസം. കാളകള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകളും പശുക്കള്‍ക്കും പശുക്കിടാവിനും മൃദുവായ തുണികളും ചണവും ഒന്നിച്ച് ഉപയോഗിച്ച് നിര്‍മിച്ച കോട്ടുകളുമാണ് നല്‍കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments