വെടി ഉണ്ട എവിടെ പോയി? മുഖ്യമന്ത്രി മറുപടി പറയണം ? രാജ്യ സുരക്ഷയാണ് വിഷയം ; കേന്ദ്ര ഇടപെടല്‍ സൂചന നല്‍കി മുരളിധരന്‍

41

സിഎജി റിപ്പോര്‍ട്ടില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയുമുണ്ടെന്ന് ചൂണ്ടിക്കാട്ടി വി മുരളീധരന്‍ രംഗത്ത്. ഇതു സംബന്ധിച്ച കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി പരിശോധിച്ച ശേഷം കേന്ദ്രം ഇടപെടുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡിജിപിയെ മാത്രം പഴി ചാരണ്ട ആവശ്യമില്ലെന്നും ആഭ്യന്തര വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ്. പോലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയറിയാതെയാണെന്നുള്ളത് ശുദ്ധ മണ്ഡത്തരമാണ്. വിവാദ വിഷയങ്ങളില്‍ പോലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇടതുമുന്നണിയുലുള്ളവര്‍ക്ക് പോലും അതിശയമുളവാക്കുന്നതാണെന്നും കേരള പോലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതാവുന്ന സംഭവം ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും മുരളീധരന്‍ പറഞ്ഞു. തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്നു കണ്ടെത്തണമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here