26.6 C
Kollam
Wednesday, September 18, 2024
HomeNewsഇന്ത്യയുടെ ദാരിദ്ര്യം ഞങ്ങള്‍ മതില്‍ കെട്ടി മറയ്ക്കും ;അഹമ്മദാബാദിലെ നമസ്‌തേ ട്രംപ് പരിപാടി വിജയിപ്പിക്കാനൊരുങ്ങി മോദിയും...

ഇന്ത്യയുടെ ദാരിദ്ര്യം ഞങ്ങള്‍ മതില്‍ കെട്ടി മറയ്ക്കും ;അഹമ്മദാബാദിലെ നമസ്‌തേ ട്രംപ് പരിപാടി വിജയിപ്പിക്കാനൊരുങ്ങി മോദിയും സംഘവും ; ഹൗദി മോഡിക്ക് സമാനമായ ചടങ്ങില്‍ 70 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് കണക്കുകള്‍

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍നവും തുടര്‍ന്ന് പൊങ്ങിവരുന്ന വിമര്‍ശനങ്ങളും വീണ്ടും വാര്‍ത്തകളില്‍ ചൂടുപിടിക്കുകയാണ്. ദാരിദ്രം മറയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മതില്‍ കെട്ടുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നത്. പ്രദേശവാസികളായ ആയിരങ്ങളെ ചേരിയില്‍ നിന്നും ഒഴിവാക്കി പകരം അവിടെ നാലടി പൊക്കത്തില്‍ മതിലുകളും ആരും ഉള്ളിലേക്ക് കടന്നുവരാതിരിക്കാനായി മതിലിന് മുകളിലായി മുള്ളുവേലികളും നിറച്ചിരിക്കുകയാണ്. നമസ്‌തേ ട്രംപ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 24 നാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. തുടര്‍ന്ന് അദ്ദേഹം മൊത്തേരാ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുന്നുണ്ട്. ട്രംപിന്റെ കാഴ്ചയില്‍ നിന്നും ദാരിദ്ര്യം മറയാക്കാനാണ് മതിലുകള്‍ കെട്ടിയിരിക്കുന്നതെന്നും ഇത് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പദ്ധതിയാണെന്നും വിമര്‍ശകര്‍ പറയുന്നു. ‘ദാരിദ്ര്യം മതില്‍കെട്ടി മറയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി’ എന്ന അപഖ്യാതിയാണ് ഇതിലൂടെ മോദിയെ തേടിയെത്തിയിരിക്കുന്നത്.
70 ലക്ഷം പേര്‍ തെരുവുകളിലും മോത്തേരാ സ്റ്റേഡിയത്തിലുമായി അണിനിരക്കാനെത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സെന്‍സസ് നല്‍കുന്ന വിവര പ്രകാരം അമ്മദാദിലെ ജനസംഖ്യ 50 ലക്ഷമാണ്. എന്നാല്‍ 10 വര്‍ഷം മുന്‍പ് നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോള്‍ ബാധകമല്ലെന്നും, സ്ഥലത്തേക്ക് 70 ലക്ഷം ജനങ്ങള്‍ വരെ എത്തുമെന്നും സംഘാടകര്‍ പറയുന്നു.
22 കിലോമീറ്റര്‍ സഞ്ചരിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് എത്തുന്ന ട്രംപിനെ കാണാന്‍ രണ്ടു ലക്ഷം പേര്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഹമ്മദാബാദിന്റെ തെരുവോരങ്ങളിലാവും ഇവര്‍ അണിനിരക്കുക. അമേരിക്കയിലേക്ക് മോദിയെ സ്വീകരിച്ചു ട്രംപ് ടത്തിയ ‘ഹൗഡി മോദി’ പരിപാടിക്ക് സമാനമാണ് ‘നമസ്‌തേ ട്രംപ്.’

- Advertisment -

Most Popular

- Advertisement -

Recent Comments