28 C
Kollam
Wednesday, January 21, 2026
HomeNewsകനത്ത ജാഗ്രതയില്‍ രാജ്യം; ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷാ...

കനത്ത ജാഗ്രതയില്‍ രാജ്യം; ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത; കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷാ ഉള്‍പ്പെടെയുള്ളവരെ വധിയ്ക്കുമെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്

രാജ്യത്ത് വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പടെ പ്രമുഖരെ വധിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് സന്ദേശം ലഭിച്ചിരിക്കുന്നത്. ഗുജറാത്തിലാവും അജ്ഞാതര്‍ ഭീകരാക്രമണം നടത്തുക എന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

സംസ്ഥാനത്തെ പല നഗരങ്ങളിലും ഭീകരര്‍ ആക്രണം നടത്താന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പോലീസിന് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യ തുടങ്ങി നിരവധി മന്ത്രിമാര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്നും ലഭിച്ച ഭീഷണിക്കത്തില്‍ പറഞ്ഞിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജരായിരിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് വകുപ്പിനും എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കി. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്‌കോട്ട് തുടങ്ങി ഗുജറാത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഉന്നത പോലീസ് വകുപ്പുകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments