ആർക്കും ആരോടും ഒരു പ്രതിബദ്ധത ഇല്ലാതായാൽ സമൂഹത്തിന്റെ അവസ്ഥ എന്തായി തീരും?
രാജ്യത്തിന്റെ പോക്കും ജനതയുടെ വികാര വായ്പും ഇപ്പോൾ പോകുന്നത് കാണുമ്പോൾ ഈ ഒരു സംശയം അസ്ഥാനത്തല്ല. ലോക രാജ്യമാകെ കൊറോണ വ്യാപനത്തിൽ വിറയ്ക്കുമ്പോൾ , സർച്ച വിധ കർശന നടപടികളും തുടരുമ്പോൾ , വിഘടനവാദികൾ കാണിക്കുന്ന ചില നടപടികൾ തീർത്തും അക്ഷന്തവ്യമാണ്. രാജ്യദ്രോഹമാണ്. കടുത്ത അനീതിയാണ്. പറയാതെ നിർവ്വാഹമില്ല.
നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെടുത്താൽ കൊറോണ കാലത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മുൻകൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവന ചെയ്ത പദ്ധതികൾ ശ്ലാഘനീയമാണെന്നിരിക്കെ അതിലും രാഷ്ട്രീയം കലർത്തി , രാജ്യത്തെ ശിഥിലമാക്കാൻ ഒരു വിഭാഗം ആൾക്കാർ നടത്തുന്ന നടപടികൾ രാജ്യസ്നേഹമുള്ള ഒരു പൗരനും കാണാതിരിക്കാൻ കഴിയില്ല. ഇന്ത്യയിൽ കൊറോണയുടെ വ്യാപനം ഏറിയതെങ്ങനെ? അറിവുള്ള ഏതൊരു വ്യക്തിക്കും അത് സ്പഷ്ടമാണ്. അല്ലെങ്കിൽ ഇതിന്റെ പിന്നിൽ ഒരു ഗൂഢാലോചന . അല്ലെങ്കിൽ രാജ്യത്തെ എങ്ങനെയും നശിപ്പിക്കണമെന്ന ചിന്താഗതി. ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കണം. അല്ലെന്ന് എങ്ങനെ പറയാനാവും?
ഈ മതസ്ഥർ പിന്നെയും ഇവിടെ തുടരുന്നത് ഇങ്ങനെയുളള നടപടികളാണല്ലോ ! മോദിയുടെ രാഷ്ട്രീയമല്ല ഇവിടുത്തെ പ്രശ്നം. പ്രധാനമന്ത്രി എന്ന നിലയിൽ ഈ അവസരത്തിൽ അദ്ദേഹം രാജ്യത്തിനും ലോകത്തിനും മാതൃകയായെന്നതാണ്. ട്രംപ് പോലും മോദിയെ ഈ അവസരത്തിൽ വിശേഷിപ്പിച്ച വിശേഷണം അത്യന്തം ശ്രേഷ്ഠവും സർവ്വോപരി, രാജ്യത്താകമാനം അഭിമാനം നല്കുന്നതുമാണ്.
ഒരു മതവും ഒരിക്കലും ഒരു മനുഷ്യനെ മനുഷ്യനാക്കുന്നില്ല. മനുഷ്യൻ നന്നായെങ്കിലേ മതവും നന്നാകുകയുള്ളു.
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി ” – ശ്രീനാരായണ ഗുരു.