26.2 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് എട്ട് പേർക്ക്; 7 പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് എട്ട് പേർക്ക്; 7 പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയില്‍ ഇന്ന് ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
എഴു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഖത്തര്‍, യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്.

സൗദിയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ ചിതറ ബൗണ്ടര്‍ മുക്ക് സ്വദേശി(39), മുംബൈയില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ സ്വദേശിനി(27), ഖത്തറില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ കാരുകോണ്‍ സ്വദേശി(39), കുവൈറ്റില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), ദമാമില്‍ നിന്നും ജൂലൈ നാലിന് എത്തിയ ശക്തികുളങ്ങര സ്വദേശി(33), കുവൈറ്റില്‍ നിന്നും എത്തിയ ചടയമംഗലം സ്വദേശി(32), സൗദിയില്‍ നിന്നും എത്തിയ കരുനാഗപ്പള്ളി സ്വദേശി(38), സൗദിയിൽ നിന്നും ജൂലൈ നാലിന് എത്തിയ പോരുവഴി സ്വദേശി (29 ) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments