26.9 C
Kollam
Wednesday, January 22, 2025
HomeNewsചില കോണ്‍ഗ്രസ് നേതാക്കള്‍ അമിത്ഷായെ കാണാന്‍ പോയവര്‍; ഇ.പി ജയരാജന്‍

ചില കോണ്‍ഗ്രസ് നേതാക്കള്‍ അമിത്ഷായെ കാണാന്‍ പോയവര്‍; ഇ.പി ജയരാജന്‍

കേരളത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന കോണ്‍ഗ്രസ് നേതാക്കളോപ്പോലും ഒന്നിച്ച് നിര്‍ത്താന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്നണി വിപുലീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന്റെ അടിസ്ഥാനം കോണ്‍ഗ്രസ് ദുര്‍ബലമായി എന്നാണ്. ഇടതുമുന്നണിയെ ഒറ്റയ്ക്ക് പ്രതിരോധിക്കാനുള്ള ത്രാണി യു.ഡി.എഫിനില്ല. അവരുടെ ശക്തി ക്ഷയിച്ചു പോയി. അതുകൊണ്ട് ഇടതുപക്ഷമുന്നണിയെ പ്രതിരോധിക്കണമെങ്കില്‍ ആരെങ്കിലും വന്ന് സഹായിക്കണം എന്ന ദുഖത്തില്‍ നിന്നാണ് യു.ഡി.എഫ് വിപുലീകരണം എന്ന ചിന്ത വന്നതെന്നും ചിലര്‍ അമിത് ഷായെ കാണാന്‍ ചെന്നൈയിലെത്തി മടങ്ങിയവരാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments