27.6 C
Kollam
Friday, December 27, 2024
HomeNewsCrimeയുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി; കോഴിക്കോട് പന്തിരിക്കരയിൽ

യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി; കോഴിക്കോട് പന്തിരിക്കരയിൽ

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മെയ്‌ മാസത്തിലാണ് ഇയാൾ ദുബായിൽ നിന്നും നാട്ടിൽ എത്തിയത്. സ്വര്‍ണക്കടത്ത് സംഘം പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചതായി ബന്ധുക്കൾ പറയുന്നു. ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ പെരുവണ്ണാമുഴി പോലീസിൽ പരാതി നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments