29 C
Kollam
Sunday, December 22, 2024
HomeNewsചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി; പുതിയ ദിശയിൽ നീങ്ങാനുള്ള സമയമെന്ന് പ്രധാനമന്ത്രി

ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി; പുതിയ ദിശയിൽ നീങ്ങാനുള്ള സമയമെന്ന് പ്രധാനമന്ത്രി

പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണ് ഇതെന്നും രാജ്യത്തിന് ഐതിഹാസിക ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

നിശ്ചയ ദാർഢ്യത്തോടെ മുന്നേറണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി സ്വാതന്ത്യ സമര സേനാനികളെ അനുസ്മരിച്ചു.വി ഡി സവർക്കറേയും നരേന്ദ്ര മോദി പരാമർശിച്ചു. ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments