27.8 C
Kollam
Monday, February 3, 2025
HomeMost Viewedവിഴിഞ്ഞം സമരം ഒമ്പതാം ദിവസം; ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍

വിഴിഞ്ഞം സമരം ഒമ്പതാം ദിവസം; ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍

അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞം മുല്ലൂരില്‍ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലെത്തി. ഇന്നലെ നിയമസഭയില്‍ വിന്‍സന്‍റ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വിഴിഞ്ഞത്ത് എട്ട് ദിവസം പൂര്‍ത്തിയാക്കിയ സമരം ശക്തമാക്കുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തേത് പോലെ ഇന്നും സമരക്കാര്‍ തുറമുഖ ഗേറ്റ് തുറന്ന് പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. ഇതിനിടെ സമരക്കാരുമായി മന്ത്രിതല ചര്‍ച്ച നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു

- Advertisment -

Most Popular

- Advertisement -

Recent Comments