27.4 C
Kollam
Thursday, November 21, 2024
HomeMost Viewedശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി; വേണ്ടെന്ന് ജീവനക്കാര്‍

ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി; വേണ്ടെന്ന് ജീവനക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പണുകള്‍ നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കൂപ്പണുകള്‍ വേണ്ടെന്ന് ജീവനക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

ശമ്പളവിതരണത്തിന് 50 കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക കൊണ്ട് കുടിശ്ശിക ശമ്ബളത്തിന്റെ മൂന്നിലൊന്ന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വിധി പറയാനായി മാറ്റി. ശമ്പളവിതരണത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാലനിര്‍ദേശം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്ബളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്നും ഓണത്തിനുമുമ്ബ് ഇതിനായി നടപടിയെടുക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments