27.9 C
Kollam
Wednesday, March 12, 2025
HomeNewsCrimeകോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി; തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ

കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി; തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.

അഞ്ചലിൽ സ്‌കൂട്ടർ യാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണം

കൊല്ലം അഞ്ചലിൽ സ്‌കൂട്ടർ യാത്രക്കാർക്ക് നേരെ തെരുവ് നായയുടെ ആക്രമണം. സ്‌കൂട്ടറിന് പിന്നാലെ തെരുവ് നായ ഓടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ അഞ്ചൽ അഗസ്ത്യക്കോടായിരുന്നു സംഭവം.
അഞ്ചൽ സ്വദേശികളായ അനിൽ കുമാർ, സുജിത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടും: മന്ത്രി എം.ബി.രാജേഷ്

ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എം.ബി.രാജേഷ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ശക്തമാക്കും. കടിയേറ്റാലും അപകടകരം ആകരുത്. ഇതിനാണ് പ്രഥമ പരിഗണന നൽകി വാക്സിനേഷൻ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവു നായുകളുടെ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ ചേർന്ന ഉദ്യോഗസ്ഥ തലത്തിൽ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മൃഗസ്നേഹികളെ പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞവർഷം നടത്തിയ വന്ധ്യംകരണത്തിന്റെ അത്രയും എണ്ണം ഇതുവരെ നടത്തി. തെരുവുനായകൾക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയായിരിക്കും ഡ്രൈവ്. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കും. വാക്സിനേഷൻ ഡ്രൈവിനായി കൂടുതൽ പേർക്ക് പരിശീലനം നൽകും. വാക്സിനേഷനായുള്ള എമർജൻസി പർച്ചേസ് മൃഗസംരക്ഷണ വകുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

തെരുവു നായകൾക്ക് പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. പ്രധാന ഹോട്ട്’ സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വാക്സിനേഷൻ ശക്തമാക്കും. മാലിന്യനീക്കം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments