26.2 C
Kollam
Sunday, December 22, 2024
HomeNewsനദിയില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു; തിരുവനന്തപുരം വാമനപുരം നദിയില്‍

നദിയില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു; തിരുവനന്തപുരം വാമനപുരം നദിയില്‍

തിരുവനന്തപുരം വാമനപുരം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനെട്ടുകാരന്‍ മുങ്ങി മരിച്ചു. കാരേറ്റ്,പൂപ്പുറം സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയില്‍ കുളിക്കാന്‍ ഇറങ്ങവെ ഒഴുക്കില്‍പ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കള്‍ സാഹസികമായി കരയ്ക്ക് എത്തിച്ചു. തുടര്‍ന്ന് കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments