27.6 C
Kollam
Friday, December 27, 2024
HomeNewsCrimeപത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു; യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പത്തുപേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു; യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ കശ്മീര്‍ സ്വദേശിയായ ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോർ സ്വദേശിയായ സജാദ് എന്നിവരും ഭീകരരായി പ്രഖ്യാപിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പൂഞ്ചിൽ നിന്നുള്ള സലിം എന്നയാള്‍ ലിസ്റ്റിലുണ്ട് എന്നാൽ ഇപ്പോൾ ഇയാള്‍ പാക്കിസ്ഥാനിലാണ്. പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്ന ഷെയ്ഖ് സാഹബ്. ശ്രീനഗർ സ്വദേശിയായ ബാബർ എന്ന ബിലാൽ അഹമ്മദ് ബെയ്ഗ്, നിലവിൽ പാകിസ്ഥാനിൽ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയിൽ നിന്നുള്ള ഇർഷാദ് അഹ്മദ് എന്ന ഇദ്രീസ്, കുപ്‌വാരയിലെ ബഷീർ അഹമ്മദ് പീർ എന്ന എൽമതിയാസ്, ബഷീർ അഹമ്മദ് ഷെയ്ഖ് മൊകാച്ചി ഷെയ്ഖ് എന്നിവരാണ് മറ്റുള്ളവർ.ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പില്‍ തീവ്രവാദി ലിസ്റ്റില്‍ പ്രമുഖനായ ഹബീബുള്ള മാലിക്ക് പൂഞ്ചിൽ ഇന്ത്യൻ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ എത്തിച്ചയാളാണ് , ജമ്മു കാശ്മീർ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾക്കായി ഈ മേഖലയിൽ ഡ്രോണുകൾ വഴി ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും എത്തിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു.

2013 ജൂണിൽ ശ്രീനഗറിലെ ഹൈദർപോറയിൽ സൈനിക ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ചാവേര്‍ ആക്രമണവും, 2013 ഡിസംബറിൽ ബുദ്ഗാമിന്റെ ചദൂര സ്റ്റേഷൻ ഹൗസ് ഓഫീസറെ കൊലപ്പെടുത്തിയതും ഉൾപ്പെടെ കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു മാലിക് എന്നും, ഭീകരരുടെ ഒരു ശൃംഖലയുടെ നേതൃത്വവും ഇയാള്‍ക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മാലിക് എൽഇടി, ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

ബാസിത് അഹമ്മദ് റെഷി എച്ച്‌എം അംഗമാണ്, കൂടാതെ ജമ്മു കശ്മീരിൽ അട്ടിമറി പ്രവർത്തനങ്ങളിലും കൊലപാതകങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2015 ഓഗസ്റ്റ് 18 ന് സോപോറിലെ തജ്ജൗർ ഷെരീഫ് പേത്ത് അസ്താനിലെ ബാബ അലി റെയ്‌ന ദേവാലയത്തിലെ പോലീസ് ഗാർഡ് പോസ്റ്റിന് നേരെ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് ഇയാളാണ്.അതിൽ ഒരു പോലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments