28 C
Kollam
Wednesday, January 21, 2026
HomeNewsCrimeയുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ്; അഞ്ച് പേർ അറസ്റ്റിൽ

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ്; അഞ്ച് പേർ അറസ്റ്റിൽ

കൊച്ചിയിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ. എനാനല്ലൂര്‍ കടുക്കാച്ചിറ വീട്ടില്‍ സുധീഷ് (22), മൂവാറ്റുപുഴ ആനിക്കാട് മേപ്പുറത്ത് വീട്ടില്‍ അമല്‍ ഷാജി (24), മഞ്ഞളൂർ വീരപ്പന്‍ കോളനി ഭാഗത്ത് ചേന്നാട്ട് വീട്ടില്‍ സന്‍സില്‍ (22), എനാനല്ലൂര്‍ ചീരക്കുഴി പീടിക കുറുമ്പലത്ത് വീട്ടില്‍ പ്രവീണ്‍ (27), കരിങ്കുന്നം പഴയമറ്റം അമ്പലംപടി ഭാഗത്ത് പൊട്ടന്‍പ്ലാവില്‍ വീട്ടില്‍ ആല്‍വിന്‍ (24) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നാര്‍ കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം അർദ്ധരാത്രി വാഴക്കുളം നയനാ ബാറിന്‍റെ സമീപത്ത് വച്ച് വാഴക്കുളം സ്വദേശികളായ അഖിൽ, പ്രസാദ്, സിജു എന്നിവരെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് ഇരയായവരും, പ്രതികൾ രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇവര്‍ സംഘം ചേർന്ന് വടിവാൾ, കമ്പിവടി മുതലായവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കേസിലെ നാലാം പ്രതി ആവോലി സ്വദേശി റോഷനെ പൊലീസ് അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ മാട്ടുപ്പെട്ടിക്ക് സമീപമുള്ള വീദൂരഗ്രാമത്തില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു. അക്രമി സംഘത്തിലുൾപ്പെട്ടവർ കൊലപാതകശ്രമം, മയക്ക് മരുന്ന് വില്പന, ഉപയോഗം, അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി അനേകം കേസുകളിലെ പ്രതികളാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments