25 C
Kollam
Sunday, February 23, 2025
HomeNewsCrimeകിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്

കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം.

കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്

പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും.

കിളികൊല്ലൂര്‍ മൂന്നാംമുറ; സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്

ഒപ്പം സസ്പെന്റ് ചെയ്യപ്പെട്ട എസ്.ഐ അനീഷ് വാട്സാആപ്പ് വഴി കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍

- Advertisment -

Most Popular

- Advertisement -

Recent Comments