27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeയാത്രക്കിടെ നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോട് ; കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ

യാത്രക്കിടെ നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോട് ; കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ

യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ മുട്ടത്തോട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിംഗ് ഏജന്‍സിക്ക് പിഴ ഇട്ട് എയര്‍ ഇന്ത്യ. വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ പിഴ ചുമത്തിയത്. ഇക്കാര്യം എയര്‍ ഇന്ത്യ തന്നെയാണ് പുറത്തുവിട്ടത്.

എന്‍.സി.പി രാജ്യസഭ എം.പി വന്ദന ചവാനാണ് ഇത്തരത്തില്‍ മുട്ടത്തോട് ലഭിച്ചത്. പുനെ- ദല്‍ഹി വിമാനയാത്രക്കിടെയാണ് സംഭവം. ഇതിനിടെ കഴിക്കാന്‍ ഓംലെറ്റിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു.

എന്നാല്‍ രണ്ടു പീസ് കഴിചച്ചപ്പോള്‍ തന്നെ മുട്ടയില്‍ നിന്ന് തോട് ലഭിക്കുകയായിരുന്നെന്ന് വന്ദന ട്വിറ്ററില്‍ കുറിച്ചു. മാത്രമല്ല ഉരുള കിഴങ്ങ് പഴകിയാതാണെന്നും കുക്ക് ചെയ്യാത്ത ബീന്‍സാണ് ഉപയോഗിച്ചതെന്നും

വന്ദന നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് എയര്‍ ഇന്ത്യയെ അറിയിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments