ജോളിയെ കൂകിവിളിച്ച് ജനം; കോടതി പരിസരത്ത് ഒരുക്കിയത് വന്‍ സുരക്ഷ ; ജോളിയെ കസ്റ്റഡില്‍ വിട്ടത് ആറ് ദിവസത്തേക്ക്

245

കേരളത്തെ നടുക്കിയ കൂടത്തായി കൊലപതകക്കേസില്‍ മുഖ്യ പ്രതിയായ ജോളിയെ ആറ് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു. കൂട്ടു പ്രതികളായ മാത്യുവിനും പ്രജി കുമാറിനും 16 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ കോടതിയാണ് ഉത്തരവിട്ടത് പ്രതികളെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കോടതി വിചാരണക്ക് ശേഷം പുറത്തിറങ്ങിയ ജോളിയിയേയും പ്രജികുമാറിനേയും താമരശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി. അതേസമയം മാത്യുവിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയില്‍ എത്തിച്ചത് കേസ് ഇനി 16ാം തീയതി പരിഗണിക്കും.

പ്രതികളെ കാണുന്നതിനായി വന്‍ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്നത്. ജോളിയുമായി പൊലീസ് വാഹനം എത്തിയതോടെ അക്രമസക്തരായ ജനക്കൂട്ടം കൂകി വിളിച്ചു. എന്നാല്‍ സുരക്ഷാ മുന്‍ കരുതലെന്ന വണ്ണം കോടതിവളപ്പില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. തിങ്ങിക്കൂടിയ ആളുകളെ മാറ്റിക്കൊണ്ടാണ് പൊലീസ് ജോളിയെ കോടതി വളപ്പിലേക്കെത്തിച്ചത്. ജയിലില്‍ നിന്നിറക്കുമ്പോള്‍ നിശബ്ദരായിരുന്നു പ്രതികള്‍. എന്നാല്‍ കേസില്‍ അന്വേഷണസംഘത്തെ വിപുലീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. തെളിവുകള്‍ പരിശോധിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ ഉപദേശമാണ് പോലീസ് തേടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here