കൂടുതൽ ജാഗ്രത ! സ്ത്രീ മോഷ്ടാക്കൾ

187

രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മാലമോഷണത്തിന് രണ്ട് സ്ത്രീകൾ
പോലീസ് പിടിയിലായി. ക്ഷേത്രോൽസവ വേളകളിലാണ് മോഷണം നടത്തുന്നത്.
ചവറ പുത്തൻതുറ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവസമ
യത്ത് പുത്തൻതുറ സ്വദേശിനിയുടെ 4 പവൻ തൂക്കം വരുന്ന മാലയാണ്
മോഷ്ടിച്ചത്. സ്ഥലത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട തമിഴ്നാട് സ്വദേശിനിയെ പോലീസ് പിടികൂടുകയായിരുന്നു. തമിഴ്നാട്
നാഗർകോവിൽ വടശേരി കൃഷ്ണൻ കോവിൽ സ്ട്രീറ്റ് മഹാലക്ഷ്മിയാണ്
അറസ്റ്റിലായത്. ചവറ സബ് ഇൻസ്പെക്ടർ സുകേശൻ, പോലീസുദ്യോഗ
സ്ഥരായ ഷീജ, അനു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ശക്തികുളങ്ങര ക്ഷേത്രോൽസവ സമാപന ദിവസത്തിൽ വള്ളിക്കീഴ്
ക്ഷേത്രമൈതാനത്ത് വച്ച് ശക്തികുളങ്ങര സ്വദേശിനിയുടെ രണ്ട് വയസ്
പ്രായമുള്ള കുട്ടിയുടെ ഒരുപവന്റെ സ്വർണ്ണമാല കവർന്ന തിരുവനന്തപുരം
സ്വദേശിനി ഭവാനിയാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശകതികുളങ്ങര പോലീസ് ഇൻസ്പെക്ടർ എസ് റ്റി ബിജു, എസ്ഐ അനീഷ്,
പോലീസ് ഉദ്യോഗസ്ഥ ഉഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്
ചെയ്തത്.
ജില്ലയിൽ ക്ഷേത്ര ഉൽസവങ്ങൾ നടക്കുന്ന കാലമാകയാൽ
തമിഴ്നാട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും സ്ത്രീകൾ മോഷണത്തിന്
എത്തിയിട്ടുള്ളതിനാൽ ക്ഷേത്രോൽസവത്തിന് എത്തുന്ന പൊതുജനങ്ങൾ
ജാഗ്രത പാലിക്കേണ്ടതാണെന്നും കൃത്രിമ തിരക്കുണ്ടാക്കി മോഷണം നട
ത്താൻ ശ്രമിക്കുന്നവരെ ശ്രദ്ധയിൽപ്പെടുത്തുന്ന പക്ഷം പോലീസിനെ
അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി
ഐപിഎസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here