അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായി. ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് അറസ്റ്റിലായതെന്നാണ് വിവരം. റോയുടെയും കര്‍ണാടക പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി. രവിപൂജാരിയെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുളള നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. രവിപൂജാരിയുടെ ജാമ്യാപേക്ഷ സെനഗല്‍ സുപ്രീംകോടതി തളളിയിരുന്നു.