25.5 C
Kollam
Friday, December 27, 2024
HomeNewsCrimeനടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍

നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍

നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 31 പവന്‍ നഷ്ടമായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു. കോള്‍ ടാക്‌സി ഡ്രൈവറായ ഇബ്രാഹിമാണ് അറസ്റ്റിലായത്. കളവിനൊപ്പം നിന്ന കൂട്ടാളി നേപ്പാള്‍ സ്വദേശിയാണ്.

ആറ്റുകാല്‍ പൊങ്കാലയ്ക്കായി ശനിയാഴ്ച തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെയാണ് മോഷണം നടന്നത്. ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നാണ് വിവരം.

- Advertisment -

Most Popular

- Advertisement -

Recent Comments