ബാങ്ക് തെരഞ്ഞെടുപ്പ് ജയിക്കാന്‍ മന്ത്രവാദം; തോറ്റ് നാണംകെട്ട് ഒടുവില്‍ പിടിക്കപ്പെട്ട് പഞ്ചായത്ത് അംഗം

65

സഹകരണ സംഘം തെരഞ്ഞെടുപ്പ് ജയിക്കാന്‍ ദുര്‍മന്ത്രവാദം നടത്തിയ പഞ്ചായത്ത് അംഗം ഒടുവില്‍ കുടുങ്ങി. ഇയാള്‍ തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് മാത്രമല്ല, നാണം കെടുകയും ചെയ്തു. പിടിക്കപ്പെട്ടപ്പോള്‍ പഞ്ചായത്ത് അംഗവും മന്ത്രവാദിയും മാപ്പ് പറഞ്ഞ് തടിയൂരി. ഫെബ്രുവരി 23നായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് ഏഴിനാണ് ബാങ്കിന്റെ പരിസരത്ത് പൂജാസാധനങ്ങളും മറ്റും കുപ്പിയിലാക്കി നിക്ഷേപിച്ച നിലയില്‍ ആളുകള്‍ കണ്ടത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 19ന് രാത്രി 9.47ന് പഞ്ചായത്ത് അംഗം ആദംകുഞ്ഞി, മന്ത്രവാദി ഉമേഷ് ഷെട്ടി എന്നിവര്‍ ചേര്‍ന്ന് പൂജാസാമഗ്രികള്‍ കുഴിച്ചിടുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് അധികൃതരും നാട്ടുകാരും ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മന്ത്രവാദക്കഥ പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here