29.9 C
Kollam
Wednesday, March 25, 2026
HomeNewsSportsലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ചരിത്ര നേട്ടം സ്വന്തമാക്കി വേഗറാണി സാല്‍വ ഇദ് നാസര്‍

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ചരിത്ര നേട്ടം സ്വന്തമാക്കി വേഗറാണി സാല്‍വ ഇദ് നാസര്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി വേഗ റാണി ബഹ്റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടുന്ന ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡാണ് സാല്‍വ സ്വന്തമാക്കിയത്.

48.14 സെക്കന്‍ഡിലാണ് സല്‍വ 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. വനിതകളുടെ 400 മീറ്റര്‍ ചരിത്രത്തിലെ മികച്ച മൂന്നാമത്തെ സമയമാണിത്. ഏഷ്യന്‍ ഗെയിംസില്‍ സല്‍വ ഈയിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. ബഹാമസിന്റെ ഷൗനെ മില്ലര്‍ യുയിബോയ്ക്കാണ് വെള്ളി (48.37 സെക്കന്‍ഡ്). ജമൈക്കയുടെ ഷെറിക്ക ജാക്സണ്‍ (49.47) വെങ്കലവും നേടി.

- Advertisment -

Most Popular

- Advertisement -

Recent Comments