27.1 C
Kollam
Sunday, December 22, 2024
HomeNewsWorldട്രംപിനെ ഇരുമ്പഴിക്കുള്ളിലാക്കൂ , ഇംപീച്ച് മെന്റ് ചെയ്യൂ കൂകി വിളിച്ച് ജനം

ട്രംപിനെ ഇരുമ്പഴിക്കുള്ളിലാക്കൂ , ഇംപീച്ച് മെന്റ് ചെയ്യൂ കൂകി വിളിച്ച് ജനം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂകി വിളിച്ച് ജനം. നാഷ്ണല്‍ പാര്‍ക്കില്‍ ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗെയിം 5 വേള്‍ഡ് സീരീസ് പ്രചാരണാര്‍ത്ഥം എത്തിയതായിരുന്നു അദ്ദേഹം. ട്രംപിന്റെ പത്‌നിയും അമേരിക്കയിലെ പ്രഥമ വനിതയുമായ മെലാനിയ ട്രംപും അദ്ദേഹത്തോടൊപ്പം മത്സരം കാണാന്‍ എത്തിയിരുന്നു. വാഷിങ്ടണ്‍ നാഷ്ണല്‍സും ഹൂസ്റ്റണ്‍ ആസ്‌ട്രോസും തമ്മിലുള്ള മത്സരത്തിനിടെയാണ് ട്രംപിനെ കണ്ട ജന കൂട്ടം കൂകി വിളിച്ച് എതിരേറ്റത്. ട്രംപിനെ ഇരുമ്പഴിക്കുള്ളിലാക്കൂ , ഇംപീച്ച് മെന്റ് ചെയ്യൂ എന്നിങ്ങനെ ഉത്‌ക്രോശിച്ചു കൊണ്ടാണ് ജനം കൂകി വിളിച്ചത്. ട്രംപിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കിന്റെയും ജനങ്ങള്‍ക്കിടയിലുള്ള മതിപ്പ് കുറഞ്ഞതായി വിലയിരുത്തി കൊണ്ടാണ് അന്തര്‍ദേശീയ വാര്‍ത്താ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് ഇതിനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള ശക്തമായ താക്കീതാണെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments