24.9 C
Kollam
Tuesday, January 7, 2025
HomeRegionalReligion & Spiritualityഓച്ചിറയിൽ വൃശ്ചികോത്സസവം 17 മുതൽ

ഓച്ചിറയിൽ വൃശ്ചികോത്സസവം 17 മുതൽ

ഓച്ചിറയിൽ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.ഇക്കുറി പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് വൃശ്ചികോത്സവം നടക്കുക. വൃശ്ചികോത്സവം 17ന് ആരംഭിക്കും. ഓംകാര പൊരുളിന്റെ ആശയവും ആത്മാവിഷ്കാരംവും ഒത്തുചേർന്ന ഒരു ചൈതന്യമാണ് ഓച്ചിറയിൽ ഉള്ളത്. ഓച്ചിറയിൽ ക്ഷേത്രം അല്ലാത്ത ഒരു ക്ഷേത്രത്തിൻറെ പരിവേഷമാണ്. മേൽക്കൂരയും ഇല്ല. വെച്ച് ആരാധനയും ഇല്ല. പരബ്രഹ്മത്തിന്റെ സങ്കല്പം ഭക്തരിൽ ആത്മചൈതന്യത്തിന്റെ സാക്ഷാത്കാരമാണ് നൽകുന്നത് .12 ദിവസങ്ങളിൽ ആൽത്തറകൾക്ക് ചുറ്റും പർണ്ണശാലകൾ തീർത്ത് ഓങ്കാര മന്ത്രത്തോടെ ഭജനം ഇരിക്കുന്നു. ഭക്തിയുടെ, വിശുദ്ധിയുടെ, നിറഞ്ഞ ഭാവങ്ങളാണ് വിഭാവന ചെയ്യുന്നത്. ഇവിടെ പണ്ഡിതനും പാമരനും ഇല്ല. എല്ലാവരും സമന്മാർ. 12 ദിനങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ മന്ത്രോച്ചാരണങ്ങൾ ഉരുവിടുമ്പോൾ ഭക്തി സാന്ദ്രതയുടെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് ഏവരിലും പ്രതിധ്വനിക്കുന്നത്. ഐ തീഹ്യ പെരുമ കൊണ്ട് ഓച്ചിറ ജനഹൃദയങ്ങളിൽ ഇടം തേടുമ്പോൾ ഉദ്ദിഷ്ട ലബ്ദിയുടെയും ആനന്ദദായകത്തിന്റെയും അനുഭൂതി കൈവരിക്കുന്നു. മണ്ഡലകാലത്തിൽ ഓച്ചിറയിൽ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷോപലക്ഷം ജനങ്ങൾ ആണ് എത്തുന്നത്. കുടിൽകെട്ടി ഭജനം പാർക്കൽ ആണ് വൃശ്ചി കോത്സവത്തിന്റെ പ്രധാന ചടങ്ങ്. ഇതിനായി ആയിരം കുടിലുകളാണ് ഇക്കുറി നിർമ്മിക്കുന്നത്. 300 സ്പെഷ്യൽ കുടിലുകളും ബാക്കി സാധാരണ കുടിലുകളും ആണ്. പണികൾ ഏറെക്കുറെ അവസാനഘട്ടത്തിലാണ്. സ്പെഷൽ കുടിലുകൾക്ക് 3000 രൂപയും സാധാരണ കുടിലുകൾക്ക് 2500 രൂപയുമാണ്. ഇരുമ്പ് ഷീറ്റുകൾ പാകിയതാണ് കുടിലുകൾ. ഇവകൂടാതെ ഓംകാര സത്രത്തിലെ 101 മുറികൾ, ഗസ്റ്റ് ഹൗസിലെ 12 മുറികൾ എന്നിവയും ഭക്തർക്കായി നൽകും. കുടിവെള്ള വിതരണത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ 2 ബ്ലോക്കുകളിലായി 102 കക്കൂസുകൾ 44 കുളിമുറികൾ എന്നിവയും നിർമിക്കുന്നു. കുടിലുകളിൽ താമസിക്കുന്നവർക്ക് ഇക്കുറി പാസ് നൽകി പ്രാഥമിക കർത്തവ്യം സൗജന്യമാക്കും. സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഇൻസിനറേറ്റർ പടനിലത്ത് കാര്യക്ഷമമാക്കും. ആചാരവും വിശ്വാസവും കൂടിക്കലർന്ന ഓച്ചിറയുടെ പുണ്യം ഒരു സംസ്കാരത്തിൻറെ, സമൃദ്ധിയുടെ, സമഭാവനയുടെ ഉത്തമ ഉദാഹരണമാണ് .

ഓച്ചിറയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് സമന്വയത്തിൽ അല്ലെങ്കിൽ ഗൂഗിളിൽ ഓച്ചിറ മാഹാത്മ്യം സന്ദർശിക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments