ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം വേണ്ട , നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍: നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവിനും 5000 രൂപ പിഴയും…

216

ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥചെയ്തിട്ടുള്ളത്.
നിയമം ലംഘനം നടത്തുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്.

സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഈ ബില്ലും സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാന്‍ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയില്‍ അറിയിച്ചിരുന്നു. ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും, ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ, അല്ലാത്തതോ ആയ പരിശീലനങ്ങളും ഡ്രില്ലിനോ ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കരുതെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here