359 പേര്‍ക്ക് ഇന്‍ഫോസിസില്‍ ജോലി: ശമ്പളം 3.6 ലക്ഷം രൂപ

52

സാങ്കേതിക സര്‍വകലാശാല എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 359 പേര്‍ക്ക് ജോലി ലഭിച്ചു.

പ്രമുഖ ഐ.ടി കമ്പനിയായ ഇന്‍ഫോസിസാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കിയത്.

57 കോളേജുകളിലെ 2471 വിദ്യാര്‍ഥികള്‍ പ്രാഥമിക പരീക്ഷയില്‍ പങ്കെടുത്തത്. ഇവരില്‍ മികച്ച വിജയം നേടിയ 436 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. അഭിമുഖപരീക്ഷയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ 359 പേര്‍ക്കാണ് ജോലി ഇന്‍ഫോസിസ് നല്‍കിയത്. 3.6 ലക്ഷം രൂപയാണ് പ്രാഥമികമായി വാര്‍ഷിക ശമ്പള പാക്കേജ് നിശ്ചയിച്ചിരിക്കുന്നത്.

ജൂലായില്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ജോലിയില്‍ പ്രവേശിക്കാം. ആറാം സെമസ്റ്റര്‍ വരെ ഒരു വിഷയത്തിലും പരാജയപ്പെടാത്തവരെയാണ് മേളയില്‍ പരിഗണിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രകടനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ച ഇന്‍ഫോസിസ് സമിതി കുട്ടികളുടെ കോഡിംഗ് നിലവാരം ഇനിയും മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു. ഇന്റേണ്‍ഷിപ്പുകള്‍, ഡിസൈന്‍ പ്രോജക്ടുകള്‍ എന്നിവ പഠനത്തിന്റെ ഭാഗമാക്കിയവരാണ് മേളയില്‍ മികച്ച പ്രകടനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here