സവാള ചെറുതായി കരയിപ്പിച്ചു; പിന്നാലെ ചെറിയ ഉള്ളിയും പണി തന്നു; എങ്കില്‍ പിന്നെ ഞങ്ങള്‍ക്കുമായി കൂടെ എന്ന് തക്കാളിയും ഇഞ്ചിയും ; കൈ പൊള്ളി വാങ്ങാനെത്തുന്നവര്‍

173

പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മമാര്‍ പരസ്പരം പറയുന്നു. ഇതെന്തൊരു വില . തൊട്ടാല്‍ കൈ പൊള്ളും. അല്‍പം ന്യായ വിലക്ക് വിറ്റൂടെ. സവാളക്ക് കേന്ദ്രം വില നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും മാര്‍ക്കറ്റില്‍ വില താഴുന്ന ലക്ഷണമില്ല. എന്നാല്‍ ചെറിയ ഉള്ളി വാങ്ങാമെന്നു വെച്ചാലോ നല്‍കണം ഇരട്ടി വില. രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപതു രൂപ കൂടി എണ്‍പതിലെത്തി. വെളുത്തുള്ളിയുടെ കാര്യം പറയുകയും വേണ്ട. 160 രൂപയില്‍ നിന്നു കുതിച്ച് ചാടി 200 രൂപയിലാണ് എത്തിനില്‍ക്കുന്നത്. തക്കാളി ഇട്ടൊരു രസം വെയക്കാമെന്ന് കരുതിയാലോ 15 രൂപ ഓണത്തിന് നല്‍കിയെങ്കില്‍ ഇപ്പോള്‍ 25 രൂപ നല്‍കണം. ചെറു നാരങ്ങാ കറി വെയ്ക്കാമെന്ന് വെച്ചാലോ ഒരു കിലോക്ക് 100 രൂപയാണ് വില. ഇഞ്ചി വിലയും ഒട്ടും താഴ്ന്നിട്ടില്ല. ഇങ്ങനെ എങ്കില്‍ എങ്ങനെ?. ഓഫീസില്‍ പോകുന്ന ചേട്ടന് ഇതൊന്നും അറിയേണ്ട. ഉള്ളി അരിയാതെ തന്നെ കരയിപ്പിച്ചു വിടുകയല്ലേ! ഈ വില കയറ്റം. ആശ്വാസമായി വില താഴുന്നു എന്നൊരു വാര്‍ത്ത എങ്കിലും വന്നാല്‍ മതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here