30 C
Kollam
Friday, April 19, 2024
HomeNewsപഞ്ച് ഹിറ്റര്‍ ജേക്കബ് തോമസ് തിരിച്ചു വരുന്നു ; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പു വെച്ചു;...

പഞ്ച് ഹിറ്റര്‍ ജേക്കബ് തോമസ് തിരിച്ചു വരുന്നു ; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പു വെച്ചു; സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി ആയി പുതിയ നിയമനം

വിവാദങ്ങളോട് വിടപറഞ്ഞ് നിയമയുദ്ധം അവസാനിപ്പിച്ച് പഞ്ച് ഹിറ്റര്‍ ജേക്കബ് തോമസ് വീണ്ടും സര്‍വ്വീസില്‍ തിരിച്ചെത്തുന്നു.

സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിന് സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അദ്ദേഹത്തിന്റെ നിയമനം സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുകയായിരുന്നു. എന്നാല്‍ തന്റെ സീനിയോറിറ്റിയും കേഡര്‍ റൂള്‍സും അനുസരിച്ചുള്ള നിയമനം നല്‍കുന്നതെങ്കില്‍ പരിഗണിക്കാമെന്നായിരുന്നു ജേക്കബ് തോമസ് പ്രതികരിച്ചിരുന്നത്.

പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണല്‍ നിര്‍ദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി ജേക്കബ് തോമസിനെ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments