29.8 C
Kollam
Thursday, April 18, 2024
HomeNewsപോപ്പിനെ കാണുമ്പോള്‍ തൊഴുത് കുമ്പിടും.... ഗുരുവായൂരിലെത്തുമ്പോള്‍ ... വിളക്കുവെച്ചിടത്താണാ നിങ്ങ കൃഷ്ണന്‍ എന്ന ചളി ......

പോപ്പിനെ കാണുമ്പോള്‍ തൊഴുത് കുമ്പിടും…. ഗുരുവായൂരിലെത്തുമ്പോള്‍ … വിളക്കുവെച്ചിടത്താണാ നിങ്ങ കൃഷ്ണന്‍ എന്ന ചളി … പരിഹാസോം… ഇതു താന്‍ ഡാ പ്രഖ്യാപിത മതേതത്വം…. തന്ത്രി മുഖ്യന്‍ സര്‍വ്വശ്രീ പിണറായി വിജയന്‍

പോപ്പിനെ കാണുമ്പോള്‍ തൊഴുതു കുമ്പിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുവായൂരെത്തിയപ്പോള്‍ ചോദിച്ച ചോദ്യം ഇതാണ്. വിളക്കുവെച്ചിടത്താണോ നിങ്ങളുടെ കൃഷ്ണന്‍. മാത്രമല്ല ഒരു പരിഹാസ ചിരിയും.

പിണറായി വിജയന്‍ വിശ്വാസിയാണെന്ന് ആരും പറയില്ല. അങ്ങനെ ഒരു ആരോപണം അദ്ദേഹത്തിനെതിരെ ആരും ഉന്നയിച്ചിട്ടില്ല. അദ്ദേഹം ക്ഷേത്രങ്ങളില്‍ പോകാറുമില്ല എന്നതു സത്യം തന്നെ . പക്ഷെ ഗുരുവായൂരെത്തിയപ്പോള്‍ എങ്കില്‍ അല്‍പ്പം കുസൃതി ആയേക്കാം എന്നു പിണറായി വിജയന് തോന്നിച്ചിരിക്കാം. പ്രഖ്യാപിത മതേതരത്വത്തിന്റെ ദല്ലാള്‍ പണി ഏറ്റെടുത്ത പോലെ ആ ചോദ്യം വന്നതും അപ്രതീക്ഷിതമാവാം. ഗുരുവായൂരിലെത്തി ശ്രീലകത്തേക്ക് ഒന്നു നോക്കി . പിന്നാലെ ഡയലോഗും എത്തി ആ വിളക്കു വെച്ചിടത്താണോ കൃഷ്ണനുള്ളത്.

ആചോദ്യം പീലിത്തിരുമുടി ചാര്‍ത്തി പൊന്നോടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഗുരുവായൂര്‍ കണ്ണന് പോലും ദഹിച്ചിട്ടുണ്ടാവില്ല. എന്നതാണ് സത്യം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സഖാവ് ഇ.കെ നയനാരോടൊപ്പം വത്തിക്കാനിലെത്തി പോപ്പിനെ കണ്ടപ്പോള്‍ പിണറായി നിന്നത് തൊഴുത് തല കുമ്പിട്ടാണ് . മാത്രമല്ല പോപ്പിന്റെ ദിവ്യദര്‍ശനത്തെ പറ്റി പൊതു വേദികളില്‍ പോലും വിവരിക്കാന്‍ പിണറായി മറന്നില്ല. എന്നാല്‍ ഗുരുവായൂരിലെത്തിയപ്പോള്‍ കഥയാകെ മാറി. മതവിശ്വാസികള്‍ക്ക് ഒരു പള്ളക്ക് കുത്തും കൊടുത്ത് കമന്റ് പാസ്സാക്കി നിങ്ങ പറഞ്ഞ കൃഷ്ണന്‍ ഏടെ.. ഇത് വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണെന്ന സത്യം സമന്വയം ഇന്റലിജന്റ്‌സിന് അറിയില്ല. പക്ഷെ ഒരു കാര്യം സത്യം സായിപ്പിന്റെ നാട്ടിലെത്തിയാല്‍ പിന്നെ നടുകക്ഷ്ണം കൂടി തിന്നണം.

- Advertisment -

Most Popular

- Advertisement -

Recent Comments