28 C
Kollam
Monday, November 4, 2024
HomeEntertainmentMovies'മേജര്‍' ജൂണ്‍ 3ന്; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം

‘മേജര്‍’ ജൂണ്‍ 3ന്; മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം

ചിത്രത്തില്‍ നായകനായി എത്തുന്നത് അദിവി ശേഷ്. ഫെബ്രുവരി 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് കൂടി നിന്ന സാഹചര്യത്തിൽ മാറ്റി വെക്കുകയായിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായെത്തുന്ന മേജര്‍, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നു.

സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ നിര്‍മ്മിക്കുന്ന ‘മേജര്‍’ സംവിധാനം ചെയ്തത് ശശി കിരണ്‍ ടിക്കയാണ്. അദിവി ശേഷ്, ശോഭിത ധൂലിപാല സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ്മ എന്നിവരാണ് അഭിനേതാക്കൾ.ചിത്രം ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി റിലീസ് ചെയ്യും.

- Advertisment -

Most Popular

- Advertisement -

Recent Comments