സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ; ബെംഗളൂരിൽ എൻ ഐ എ യാണ് അറസ്റ്റ് ചെയ്തത്

18

ഒടുവിൽ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലായി. ബെംഗളൂരിൽ വെച്ചാണ് അറസ്റ്റ്.
ഇപ്പോൾ രണ്ടു പേരെയും കേരളത്തിലേക്ക് കൊണ്ടുവരുകയാണ്.രാവിലെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് കരുതുന്നത്.
ഒരുമിച്ചാണ് ഇവർ ഒളിവിൽ പോയത്. ബെംഗളൂർ, മൈസൂർ ഭാഗങ്ങളിലായിരുന്നു ഇരുവരും.
പിന്നീട് ഇവർ രണ്ടായി വേർപിരിഞ്ഞു. കേരളത്തിൽ കീഴടങ്ങാൻ ആയിരുന്നു തീരുമാനം.
ബെംഗളൂർ പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ടുപേരുടെയും അറസ്റ്റ് വെവ്വേറെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊച്ചിയിൽ സന്ദീപ് നായരുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് തുടരുകയാണ്.
ഐ എൻ എയും കൊച്ചി എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here