കൊല്ലം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്; ഒരു കുടുംബത്തിലെ അമ്മയും മക്കളും ഉൾപ്പെടുന്നു

87

ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനും ഒരു കുടുംബത്തിലെ അമ്മയും മക്കളും ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഏഴാം മൈല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ശാസ്താംകോട്ട മനക്കര സ്വദേശി(62), ശാസ്താംകോട്ട രാജഗിരി സ്വദേശിനി(24) അവരുടെ മൂന്നും ഒന്നും വയസുള്ള ആണ്‍കുട്ടികള്‍, ശാസ്താംകോട്ട രാജഗിരി സ്വദേശി(60) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പെട്രോള്‍ പമ്പ് ജീവനക്കാരാനായ ശാസ്താംകോട്ട മനക്കര സ്വദേശിക്ക് യാത്രാ ചരിതമില്ല. ജൂലൈ ഒന്‍പതിനാണ് അവസാനമായി ജോലിക്കെത്തിയത്. ഭാര്യയും മകനും മരുമകളും കൊച്ചുമകളോടൊപ്പം താമസിക്കുകയായിരുന്നു. ജൂലൈ 11 ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.

ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ മത്സ്യവില്പനക്കാരനായ ജൂലൈ 11 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള ശാസ്താംകോട്ട രാജഗിരി സ്വദേശിയുടെഭാര്യ(24), മൂന്നും ഒന്നും വയസുള്ള മക്കള്‍.
ശാസ്താംകോട്ട രാജഗിരി സ്വദേശി(60) ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യവില്പനക്കാരനാണ്. ഇദ്ദേഹം ജൂലൈ ഒന്‍പതിന് കോവിഡ് സ്ഥിരീകരിച്ച 33 വയസുള്ള യുവതിയുടെ ഭര്‍തൃപിതാവാണ്. ജൂലൈ ആറു മുതല്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here