30.2 C
Kollam
Tuesday, April 16, 2024
HomeBusinessതഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു

തഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു

ഒരു ദശാബ്ദം  മുമ്പ് വരെ കൊല്ലം ജില്ലയിലെ കരുനഗപ്പള്ളിയുടെ സമ്പത്ടഘടനയിലും തൊഴില്‍ മേഖലയിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന തഴപ്പായ് വ്യവസായം ഇന്ന് പൂര്‍ണ്ണമായും സ്തംഭനത്തിലാകുന്നു. പ്രത്യേകിച്ചും തഴവ എന്ന കൊച്ചുഗ്രാമത്തിന്റെ സ്വന്തമായിരുന്ന പരമ്പരാഗത വ്യവസായം അസംസ്കൃത വസ്ത്തുക്കളുടെ അഭാവം മൂലം പാടെ ഉപേക്ഷിക്കേണ്ടി വരുന്നു. തഴവയുടെ നാടായ തഴവയില്‍ നിന്ന് അസംസ്കൃത വസ്തുവായ കൈതയുടെ അപ്രത്യക്ഷമാകലിനെ തുടര്‍ന്നാണ് ഇത്തരം സ്ഥിതി ഉണ്ടായത്.

തഴപ്പായ്നിര്‍മ്മാണത്തിനു ആവശ്യമായ കൈത ഓലയുടെ ദൌര്‍ലഭ്യവും കൂലിക്കുറവുമാണ് ഈ വ്യവസായത്തോട് വിടപറയാന്‍ പ്രധാനകാരണമാകുന്നത്. അതിരുകളിലും, തോടുകളുടെയും കുളങ്ങളുടെയും വശങ്ങളിലും തഴച്ചു വളര്‍ന്നിരുന്ന കൈതച്ചെടികള്‍ മതിലിന്റെയും മുള്ള്  വേലികളുടെയും     വരവോടെ അപ്രത്യക്ഷമായി തുടങ്ങി.

പകലന്തിയോളം ഒരാള്‍ എത്ര കഷ്ട്ടപ്പെട്ടാലും തഴപ്പായ് നെയ്ത്തിനത്ത്തില്‍ നിന്നും ലഭിക്കുന്നത് തുച്ചമായ വേതനമാണ്.  നെയ്തെടുക്കുമ്പോഴുള്ള ജോലിഭാരം തന്നെ കഠിനമാണ്. സൂക്ഷ്മമായി ചെയ്യേണ്ട ഒരു പ്രവൃത്തി കൂടിയാണിത്. നീളത്തിലും വണ്ണത്തിലും മെനഞ്ഞെടുക്കുമ്പോള്‍  അല്ലെങ്കില്‍ ഇഴകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അനുധാവനത്തോടെ അല്ലെങ്കില്‍ നെയ്ത്തിന്റെ രീതിക്ക് തന്നെ കോട്ടം സംഭവിച്ചുകാണുന്നു.അത്രമാത്രം ക്ഷമയും പരിശീലനവും ആവശ്യമായുള്ള ഒരു ജോലിയാണിത്‌.

റബറൈസ്ഡ് മെത്തകളുടെയും പുല്‍പ്പായകളുടെയും വരവ് ഔഷധ ഗുണം പ്രദാനം ചെയ്യുന്ന തഴപ്പായ് ഉല്‍പ്പനങ്ങള്‍ക്ക് ഇടിവ് സംഭവിക്കുന്നതിന് മറ്റൊരു കാരണം കൂടിയായി.

ഏതാനും വര്ഷം മുമ്പ് വരെ തഴവായിലെ മെത്തപ്പായ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വന്‍ ഡിമാണ്ടുണ്ടായിരുന്നു.  തഴവ, കുതിരപ്പന്തി, കുറ്റിപ്പുറം, വവ്വാക്കാവ്, മണപ്പള്ളി, കടത്തൂര്‍ എന്നീ ചന്തകള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ വ്യവസായം അഭിവൃദ്ധിപ്പെട്ടിരുന്നത്. കൂടാതെ, മുമ്പ് എല്ലാ ആഴ്ച്ച്ചകളിലെയും തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പായ് വ്യവസായങ്ങള്‍ ചന്തയിലെത്തി ചരക്കു സംഭരിക്കുമായിരുന്നു. ഇവിടെ നിന്ന് സംഭരിക്കുന്ന മെത്തപ്പായ്കളും താഴയോല കൊണ്ടുള്ള മറ്റു കരകൌശല ഉല്‍പ്പന്നങ്ങളും വിദേശരാജ്യങ്ങളിലേക്ക് പോലും കയറ്റി അയച്ചിരുന്നു.

തഴപ്പായ് വ്യവസായം അഭിവൃദ്ധി പ്രാപിച്ചതോടെ താഴെക്കിടയിലുള്ള തൊഴിലാളികള്‍ ചൂഷണത്തിനു വിധേയരായിത്തുടങ്ങി.പകലന്തിയോളം വിയര്‍പ്പുകണങ്ങള്‍ ഒഴുക്കി, മെനഞ്ഞെടുക്കുന്ന അല്ലെങ്കില്‍ തഴകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുശ്ചമായ വിലയ്ക്ക് ഇടത്തട്ടുകാര്‍ എന്ന മദ്ധ്യവര്‍ത്തികള്‍ വാങ്ങി മുന്തിയ വിലയ്ക്ക് വില്‍ക്കുന്നത് വിരോധാഭാസമായി നിലനില്‍ക്കുന്നു. വിദേശരാജ്യങ്ങളില്‍ കയറ്റി അയച്ചു ഡോളറുകള്‍ കൊയ്യുന്നതും ഇവിടെ സ്മരിക്കേണ്ടതുണ്ട്.

ഇത്തരം ചൂഷണത്തില്‍ നിന്നും വ്യവസായത്തെയും തൊഴിലാളികലെയും സംരക്ഷിക്കാനായി സര്‍ക്കാര്‍ രുപീകരിച്ച സഹകരണ സംഘങ്ങള്‍ ഇന്ന് അന്യാധീനമായിരിക്കുന്നു.പകരം നാമമാത്രമായി സ്ത്രീശക്തി സംഘങ്ങള്‍ അങ്ങിങ്ങായി പ്രവര്ത്തിച്ച് വരുന്നു.

തഴപ്പായില്‍ തീര്‍ത്ത മെത്തപ്പായ്കളും ഇരിപ്പിടങ്ങളും മറ്റു കൌതുക വസ്ത്തുക്കളും ഇന്നും പുതുമ നല്കുന്നതാനെന്നുള്ള വസ്തുത വിസ്മരിക്കാവുന്നതല്ല.

അതിരുകളില്‍ അല്ലെങ്കില്‍ തോടുകളുടെയും കുളങ്ങളുടെയും അതിര്‍ത്തികളില്‍ തഴച്ചു വളരുന്ന കൈതച്ചെടിയുടെ ഓലപ്പാളികള്‍ നീളത്തില്‍, ചുവട്ടില്‍ വെച്ച് മുറിച്ചു, കൂട്ടിയിട്ടു കെട്ടുകളായി കെട്ടി, വലതുകൈയുടെ തള്ളവിരലിലും,ചൂണ്ടുവിരലിലും, പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത ഇഴ അല്‍പ്പം നീളത്തില്‍ ബന്ധിച്ചു കൈതോലയുടെ മുള്‍ഭാഗങ്ങള്‍ “പോന്തി”മാറ്റിക്കൊണ്ട് ചെറിയ ഇഴകളാക്കുന്നു. ശേഷം ചെറിയ കെട്ടുകളാക്കി മാറ്റി നന്നായി തിളപ്പിച്ച വെള്ളത്തില്‍ ഇഴകള്‍ പുഴുങ്ങുന്നു. പുഴുങ്ങിയ തഴകള്‍ തണുത്ത ജലത്തില്‍ അല്ലെങ്കില്‍ ഒഴുക്കുള്ള ജലത്തില്‍ ഏകദേശം 8 മണിക്കൂറോളം ഇട്ടശേഷം വെയിലില്‍ നിരത്തി ഉണക്കുന്നു.ശേഷം നിഴലിലോ, വെയില്‍ കടക്കാത്ത സ്ഥലത്തോ നിരത്തി തണുപ്പിച്ച ശേഷം ഇഴകള്‍ വിടര്‍ത്തുന്നു. വിടര്‍ത്തിയ ശേഷം മെത്തപ്പായ്കളോ ഇരിക്കാനുള്ള തണുക്കുകളോ അല്ലെങ്കില്‍ മറ്റു ഉല്‍പ്പന്നങ്ങളോ മെനഞ്ഞുണ്ടാക്കുന്നു.തഴകളുടെ സ്വാഭാവികതയിലുള്ള നിറത്തിന് കൂടുതല്‍  ചാരുത ലഭിക്കുന്നതിനു ചില പ്രത്യേകതരം കൈത ഓലകള്‍ ലഭ്യമാകേണ്ടതുന്ടെന്നു തൊഴിലാളികള്‍ പറയുന്നു.

നിറമുള്ള വസ്തു വകകള്‍ നിര്‍മ്മിക്കനാണെങ്കില്‍ മുന്പ്രകാരം തയ്യാറാക്കിയ തഴക്കീറുകള്‍ തിളപ്പിച്ച വെള്ളത്തില്‍ ചില പ്രത്യേക അനുപാതത്തില്‍ , പ്രത്യേകതരം കളര്‍ പൊടി വിതറി നന്നായി കലര്‍ത്തിയ ശേഷം മുക്കി താഴ്ത്തി ഇളക്കിക്കൊണ്ടു നിറം പിടിപ്പിക്കുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം നിറം പിടിപ്പിച്ച തഴക്കീറുകള്‍ സമൃദ്ധമായ തണുത്ത ജലത്തില്‍ പല ആവര്‍ത്തി കഴുകി എടുക്കുന്നു.തുടര്‍ന്ന് അവയെ തണലില്‍ ഉണക്കുന്നു. പിന്നീട് പാളികള്‍ വിടര്‍ത്തിക്കൊണ്ട് ഉല്‍പ്പന്നങ്ങള്‍ മെനയുന്നു

- Advertisment -

Most Popular

- Advertisement -

Recent Comments