27.3 C
Kollam
Thursday, June 1, 2023
HomeNewsകൊല്ലം പി ആർ ഡി വാർത്തകൾ; 7.02.2022

കൊല്ലം പി ആർ ഡി വാർത്തകൾ; 7.02.2022

- Advertisement -

കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ നല്‍കും – മന്ത്രി ജെ. ചിഞ്ചുറാണി
കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ഉല്‍പാദിപ്പിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കകുയാണ് എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കന്നുകാലിവികസന ബോര്‍ഡും കുന്നിക്കോട് ക്ഷീരോത്പാദക സഹകരണസംഘവും ചേര്‍ന്ന് ക്ഷീരകര്‍ഷര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല കുന്നിക്കോട് സണ്‍പാലസ് ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവില്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ കടല, സൊയാബീന്‍, ചോളം എന്നിവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇവയ്ക്ക് വലിയ വിലയാണ് ഈടാക്കുന്നത്. കാലിത്തീറ്റ വിലവര്‍ദ്ധനവിന് പ്രധാന കാരണവും ഇതു തന്നെ. എന്നാല്‍ ക്ഷീരവികസന വകുപ്പ് സ്വന്തം നിലയില്‍ കൃഷി ചെയ്ത് ഉദ്പാദിപ്പിച്ച് വിലവിര്‍ദ്ധന പിടിച്ചു നിര്‍ത്താനാണ് ശ്രമം. ദേവസ്വം ബോര്‍ഡിന്റേയും ക്യഷി വകുപ്പിന്റേയും സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി ഇതു സാധ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കുടുംബശ്രീ യൂണിറ്റുകള്‍വഴി നടപ്പാക്കുന്ന തീറ്റപ്പുല്‍ക്കൃഷിയുടെ നടീല്‍വസ്തു വിതരണവും നിര്‍വഹിച്ചു.
ക്ഷീരോത്പാദനവും സംരംഭകത്വവികസനവും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അദ്ധ്യക്ഷയായി. കെ.എല്‍.ഡി.ബി മാനേജിങ്ങ് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അദബിയാ നാസര്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. സജീവന്‍, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ജി. ആര്‍. രാജീവന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം ബി. ഷാജഹാന്‍, വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ബി ഷംനാദ്, സുനി സുരേഷ്, കെഎല്‍ഡിസി ബോര്‍ഡ് മാനേജര്‍ ഡോ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
വ്യവസായ വികസന ഏരിയ-പ്ലോട്ട് എന്നിവ സംബന്ധിച്ച് അടിസ്ഥാന വിവര ശേഖരണത്തിന് ജില്ലാ വ്യവസായ കേന്ദ്രം മൂന്ന് മാസത്തേക്ക് ഇന്റേണ്‍സിനെ നിയമിക്കുന്നു. 25-40 പ്രായ പരിധിയിലുള്ള എം. ബി. എ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പ്രായം, യോഗ്യത എന്നിവയുടേയും തിരിച്ചറിയല്‍ രേഖയുടേയും പകര്‍പ്പ് സഹിതം ജനുവരി 12 നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷിക്കണം. ഫോണ്‍ – 0474 2748395.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
മനയില്‍ക്കുളങ്ങര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ജനുവരി 12 രാവിലെ 11ന് നടത്തും. യോഗ്യത – എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം/ഡിപ്ലോമയും ഡി.ജി.ഇ.ടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗും പ്രവൃത്തി പരിചയവും. ഇവ കൂടാതെ ഡിപ്ലോമ/12ആം ക്ലാസ് തലത്തിലോ അതിന് ശേഷമോ ഇംഗ്ലിഷ്/ കമ്മ്യൂണിക്കേഷന്‍സ് സ്‌കില്ലും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ്
കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇത് വരെ 2022 വര്‍ഷത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജനുവരി 15ന് മുമ്പ് സമര്‍പ്പിക്കണം. മാതൃക www.kmtboard.in വെബ് വിലാസത്തില്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് 673005 വിലാസത്തില്‍ അയക്കണം. ഫോണ്‍ – 0495 2966577.

ജലവിതരണം ജനുവരി 10 മുതല്‍
കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാലിലൂടെ വേനല്‍ക്കാല കുടിവെള്ള വിതരണം ജനുവരി 10 മുതല്‍ തുടങ്ങും. കനാലിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം. കനാലില്‍ മാലിന്യം തള്ളിയാല്‍ കര്‍ശന നടപടി സ്വീകരക്കുമെന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
തേവലക്കര സര്‍ക്കാര്‍ ഐ. ടി. ഐയില്‍ സര്‍വയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ളവര്‍ ജനുവരി 17ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ – 0476 2835221.

താത്ക്കാലിക നിയമനം
കൊല്ലം മെഡിക്കല്‍ കോളജില്‍ ആര്‍. ടി. പി. സി. ആര്‍. ലാബിലേക്ക് ലാബ് അസിസ്റ്റന്റുമാരെ താത്ക്കാലികമായി നിയമിക്കുന്നു. രണ്ട് ഒഴിവുകള്‍. പ്രായപരിധി 18-40. ശമ്പളം – 14,000. യോഗ്യത- 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ് ടു/വി.എച്ച്.എസ്.സി, ആര്‍. ടി. പി. സി. ആര്‍./മൈക്രോ ബയോളജി ലാബില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം. ജനുവരി 11 നകം ബയോഡേറ്റ, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം, മറ്റ് രേഖകള്‍ എന്നിവ https://forms.gle/YBLxcvF17MrBbMAz6 ഗൂഗിള്‍ ഫോമില്‍ അപ്‌ലോഡ് ചെയ്യണം.
ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അഞ്ച് ഒഴിവുകള്‍. ശമ്പളം 14,000. പ്രായപരിധി 18-40. യോഗ്യത- സയന്‍സ് പ്ലസ് ടു/പ്രി ഡിഗ്രി 50 ശതമാനം മാര്‍ക്കോടെ ഡി.എല്‍.എം.റ്റി/ബി.എസ്.സി എം.എല്‍.റ്റി/എം.എസ്.സി എം.എല്‍.റ്റി പാരാമെഡിക്കല്‍ കൗണസില്‍ രജിസ്‌ട്രേഷനും ആര്‍.ടി.പി.സി.ആര്‍ ലാബില്‍ ആറു മാസം പ്രവൃത്തി പരിചയവും. ജനുവരി 11 ന് അഞ്ചു മണിക്കകം https://forms.gle/ZksSUaff7bdVbR3v6 ഗൂഗിള്‍ ഫോമില്‍ അപ്‌ലോഡ് ചെയ്യണം.

അധ്യാപക കോഴ്‌സ് സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 – 35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.
ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ജനുവരി 28 വരെ അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. 04734296496, 8547126028.

കെ – ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 2021 മെയ് വരെ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ യോഗ്യത നേടുകയും സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകുകയും ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജനുവരി 10, 11 ദിവസങ്ങളില്‍ കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തും.
ഒന്ന്, രണ്ട്, മൂന്ന് കാറ്റഗറിയില്‍ പെട്ടവര്‍ക്ക് 10 നും മൂന്ന്, നാല് കാറ്റഗറിയില്‍ പെട്ടവര്‍ക്ക് 11നും രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാം. ക്വാറന്റയിനില്‍ ഉള്ളവര്‍, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് പിന്നീട് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2793546.

ബോധവല്‍ക്കരണ ക്ലാസും സ്‌പോട്ട് രജിസ്‌ട്രേഷനും
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് 40 ശതമാനം വരെ സബ്‌സിഡിയോടുകൂടി അനര്‍ട്ട് നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിയുടെ ബോധവല്‍ക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ജനുവരി 12ന് രാവിലെ 11 മണി മുതല്‍ വെളിനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും.
രണ്ടു മുതല്‍ മൂന്നു കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റ്‌റുകള്‍ക്ക് 40 ശതമാനം സബ്‌സിഡിയും മൂന്ന് കിലോവാട്ടിനു മുകളില്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള പവര്‍ പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്‌സിഡിയും ലഭിക്കും. സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് സബ്‌സിഡി കഴിച്ചുള്ള തുക കുറഞ്ഞ പലിശ നിരക്കില്‍ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയായി ലഭ്യമാക്കും.
ഊര്‍ജ്ജ മിത്രയുടെ സഹകരണത്തോടെ നടക്കുന്ന ബോധവല്‍ക്കരണ ക്ലാസിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയാണ്. കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍ ആധാര്‍ കാര്‍ഡ് എന്നിവ കരുതണം. വിവരങ്ങള്‍ക്ക് www.buymysun.com/osurathejas ഫോണ്‍- 9188119402,9495117899.

ദേശീയപാത വീതി കൂട്ടല്‍: ഹിയറിങ് 11മുതല്‍
ദേശീയപാത 66 ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വ്യക്തികള്‍ക്കായുള്ള ഹിയറിങ് വിവിധ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റുകളില്‍ ജനുവരി 11 മുതല്‍ 15 വരെ നടത്തും. രാവിലെ 11 മണി മുതല്‍ 5 വരെയാണ് ഹിയറിങ്ങ്. വാടക ചീട്ട്, പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനില്‍ നിന്നുള്ള ലൈസന്‍സ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഹിയറിങ്ങ് നടത്തുന്ന സ്ഥലങ്ങളും തീയതികളും ചുവടെ:
കല്ലുവാതുക്കല്‍, ചിറക്കര വില്ലേജുകളുടെ ഹിയറിങ്ങ് ജനുവരി 11നും മീനാട് 12,13 തീയതികളിലും പാരിപ്പള്ളി 14നും ചാത്തന്നൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റ് ഒന്ന് കാര്യാലയത്തില്‍ നടത്തും.
ശക്തികുളങ്ങര വില്ലേജില്‍ ഉള്ളവരുടെ ഹിയറിങ്ങ് 11നും ആദിച്ചനല്ലൂര്‍ 12നും മയ്യനാട്-13 തഴുത്തല-14 തീയതികളില്‍ വടക്കേവിള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റ് നമ്പര്‍ 2 നടത്തും
വടക്കുംതല വില്ലേജിലേത് 11നും പ•ന 12നും ചവറ 13നും നീണ്ടകര 14 നും കാവനാട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ നടത്തും.
ഓച്ചിറ,കുലശേഖരപുരം, ആദിനാട്, കരുനാഗപ്പള്ളി, അയണിവേലികുളങ്ങര എന്നീ വില്ലേജുകളിലെ യഥാക്രമം 11,12,13,14,15 തീയതികളില്‍ കരുനാഗപ്പള്ളി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ നടത്തും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍
തിരു-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാര്‍മിക സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള, യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്ത സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് പിഴത്തുകയില്‍ ഇളവ് നല്‍കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 വരെ വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍ 0474 2793402.

എസ്. സി പ്രമോട്ടര്‍ കരാര്‍ നിയമനം
ചിറ്റുമല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുള്ള കിഴക്കേകല്ലട ഗ്രാമപഞ്ചായത്തില്‍ എസ്. സി. പ്രമോട്ടറുടെ ഒഴിവിലേക്ക് ജനുവരി 12ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പഞ്ചായത്തില്‍ സ്ഥിരതാമസമായവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സമീപപ്രദേശങ്ങളില്‍ ഉള്ളവരെയും പരിഗണിക്കും.
യോഗ്യത-പ്രീഡിഗ്രി /പ്ലസ് ടു, പ്രായപരിധി 18-40. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിയമിക്കും. ഇവരുടെ വിദ്യാഭ്യാസയോഗ്യത എസ്. എസ്. എല്‍. സിയും ഉയര്‍ന്ന പ്രായപരിധി 50 വയസ്സും ആണ്.
ജാതി, വിദ്യാഭ്യാസയോഗ്യത, വയസ്സ്, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം ഹാജരാകണം. ഓണറേറിയം പ്രതിമാസം 10000 രൂപ. അപേക്ഷയുടെ മാതൃക മറ്റു വിവരങ്ങള്‍ എന്നിവ ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0474 2794996.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടു (എസ്.ആര്‍ ഫോര്‍ എസ്. സി./എസ്. ടി ആന്‍ഡ് എസ്. ടി ഒണ്‍ലി ) (കാറ്റഗറി നമ്പര്‍ 306/2020) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പി.എസ്. സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദുചെയ്തു
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് ടു (എല്‍.ഡി.വി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 473/13) റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദ് ചെയ്തതായി പി.എസ്. സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കുടിവെള്ള പ്രശ്‌നം പരിഹരിക്കും
ഓച്ചിറ, കുലശേഖരപുരം, കരുനാഗപ്പള്ളി, ആലപ്പാട്, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശം. അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. എ. ഡി. എമ്മിന്റെ അധ്യക്ഷതയില്‍ സി. ആര്‍. മഹേഷ് എം. എല്‍. എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

- Advertisment -

Most Popular

- Advertisement -

Recent Comments