27.1 C
Kollam
Sunday, December 22, 2024
HomeBusinessസ്വർണ്ണ വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം; ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ...

സ്വർണ്ണ വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം; ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി

കോവിഡ് ലോക്ഡൗൺ 16 ന് അവസാനിക്കുമ്പോൾ സ്വർണ വ്യാപാരശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
സ്വർണ വ്യാപാര മേഖലയെ വിവാഹ ആവശ്യത്തിനും മറ്റു ചടങ്ങുകൾക്കും ആഭരണങ്ങൾ വാങ്ങുന്നതിനു മാത്രമാണെന്നത് ശരിയല്ല. ലോക്ക്ഡൗൺ വരുത്തി വച്ച സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ജനങ്ങളുടെ കൈവശമുള്ള സ്വർണം എളുപ്പത്തിൽ വിറ്റഴിച്ചു പണമാക്കി മരുന്ന്, ഭക്ഷണം, കടബാധ്യത, ബാങ്ക് ലോണുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ്.
സ്വർണ വ്യാപാര സമൂഹത്തിൽ ചെറുകിട വ്യാപാരികളുടെ എണ്ണം വളരെക്കൂടുതലാണ്. അവരുടെ ദൈനം ദിന ചെലവുകൾ നടത്തുന്നതിനുള്ള ഏക വരുമാന മാർഗ്ഗമായ കട തുറന്നെങ്കിൽ മാത്രമേ കഴിയൂ.
സ്വർണാഭരണ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന 3 ലക്ഷത്തോളം തൊഴിലാളികൾ, ഡൈവർക്ക്, കട്ടിംഗ്, പോളീഷ്, കളറിംഗ് ഹാൾ മാർക്കിംഗ് സെന്ററുകൾ മറ്റ് അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന 2 ലക്ഷത്തോളം തൊഴിലാളികൾ, വ്യാപാരശാലകളിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ജീവനക്കാർ അടക്കം 10 ലക്ഷത്തോളം കുടുംബങ്ങളാണ് സ്വർണ വ്യാപാര മേഖലയെ ആ ആശ്രയിച്ചു ജീവിക്കുന്നത്.
ജുവല്ലറികൾ കൂടുതൽ കാലം അടച്ചിടുന്നത് മൂലം കടബാധ്യതകൾ പെരുകുന്നതിനും, മറ്റത്യാഹിതങ്ങൾ സംഭവിക്കുന്നതിനും കാരണമാകും.
ആയതിനാൽ ജൂൺ 16 ന് ശേഷമുള്ള ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ സ്വർണ വ്യാപാരശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജൂൺ 14 ന് നടക്കുന്ന സമ്പൂർണ കടയടപ്പു സമരത്തിൽ ജില്ലയിലെ മുഴുവൻ സ്വർണ വ്യാപാരികളും പങ്കെടുക്കുമെന്ന് ഭാരവാഹികളായ
അസോസിയേഷൻ പ്രസിഡൻറ് അഡ്വ.എസ്.അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി
ബി.പ്രേമാനന്ദ്, ട്രഷറർ
എസ്. പളനി എന്നിവർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments