25.4 C
Kollam
Thursday, December 12, 2024
HomeNewsപ്രതികാര നടപടിയുമായി സര്‍ക്കാര്‍; ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

പ്രതികാര നടപടിയുമായി സര്‍ക്കാര്‍; ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന എച്ച്‌ ആര്‍ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വാഹനങ്ങളിലെ എച്ച്‌ ആര്‍ ഡി എസ് ബോര്‍ഡുകള്‍ നീക്കാന്‍ സ്ഥാപനത്തോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു.
എച്ച്‌ ആര്‍ ഡി എസിലെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, വാഹനങ്ങളിലെ സ്റ്റിക്കറുകളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേരള രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സരിത്തിനെ ഇന്ന് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെയും ഭാര്യയെയും മകളെയും സംബന്ധിച്ച വെളിപ്പെടുത്തല്‍ ദേശീയ മാദ്ധ്യമങ്ങളില്‍ വരെ വലിയ ചർച്ചയാക്കി.സ്വാപ്നസുരേഷിന്റെ ജീവൻ അപകടത്തിലാണെന്നും എപ്പോൾ എന്തും സംഭവിക്കാമെന്നും അവർ ആശങ്കപ്പെടുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments