കാർഷിക നിയമങ്ങൾ റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി.
നവംബർ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടർന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേൽ ചർച്ച നടത്താത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായാണ് കാർഷിക നിയമങ്ങൾ റദ്ദാക്കി കൊണ്ടുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഈ ബില്ലിന്മേൽ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു.