25.6 C
Kollam
Wednesday, September 18, 2024
HomeNewsരാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍

രാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍

രാജ്യത്ത് ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.
ആഗോള സാഹചര്യം കണക്കിലെടുത്ത് എല്ലാവരുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments