26.5 C
Kollam
Saturday, July 27, 2024
HomeMost Viewedകോവിഡിനെ വ്യാജ കണക്കുകളിലൂടെ നിസ്സാരവത്ക്കരിക്കപ്പെടുന്നു. കോവിഡിന്റെ പേരിൽ ഇനി ആര് മരിച്ചാലും നഷ്ടം നഷ്ടപ്പെടുന്നവരുടെ ബന്ധുക്കൾക്ക്...

കോവിഡിനെ വ്യാജ കണക്കുകളിലൂടെ നിസ്സാരവത്ക്കരിക്കപ്പെടുന്നു. കോവിഡിന്റെ പേരിൽ ഇനി ആര് മരിച്ചാലും നഷ്ടം നഷ്ടപ്പെടുന്നവരുടെ ബന്ധുക്കൾക്ക് മാത്രം

കോവിഡും സ്ഥിതിവിവര കണക്കുകളും ഇങ്ങനെ ആയാൽ എങ്ങനെ?
ലോകത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് – 19 ഇപ്പോൾ അയവിന്റെ വക്കിലാണ്. രോഗ ശമനത്തിന്റെ കാര്യത്തിലല്ല. പ്രായേണ അങ്ങനെയെന്ന് മാത്രം.

ലോക കണക്കുകൾ പരിശോധിച്ചാൽ ലക്ഷോപലക്ഷം ജനങ്ങളാണ് ഇപ്പോൾ കോവിസ്‌ ബാധയിൽ കഴിയുന്നതെന്ന് കാണാം. മരണം അത്രമാത്രം നിസ്സാരവത്ക്കരിക്കപ്പെട്ടിരിക്കുന്നു.

കോവിഡിന് ഇനിയും മരുന്ന് കണ്ടെത്താനാവാത്ത സ്ഥിതിയിൽ കോവിഡ് ബാധിതരിൽ ആയുസ്സിന്റെ ബലം ഉള്ളവർ മാത്രം രക്ഷപ്പെടും. അല്ലാതുള്ളവർ മണ്ണോട് ചേരും.

ആർക്കും ആരെയും ഉൾക്കൊള്ളാനോ സഹായിക്കാനോ കഴിയാത്ത അവസ്ഥ. അപ്പോൾ, ഓരോ വ്യക്തിയും പരമാവധി രോഗം വരാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. അതിന് മുൻകരുതലാണ് പ്രധാനം.
എല്ലാ മാനദണ്ഡങ്ങളും കൃത്യമായും പാലിക്കണം. അതിന് എല്ലാവർക്കും ഒരുപോലെ കഴിയുമോ?

രാജ്യങ്ങളുടെ വ്യവസ്ഥിതി ഇക്കാര്യത്തിൽ മാറ്റം വരുത്തായതോടെ രക്ഷപെടാൻ ത്രാണിയുള്ളവർ രക്ഷപെടും. അതായത്, നല്ല ആരോഗ്യ സ്ഥിതിയുള്ളവർ രക്ഷപെടുമെന്ന് മാത്രം.

ഇനി കേരളത്തിലേക്ക് വരാം. കോവിഡിന്റെ ” ട്രെയിസ് ” കേരളത്തിൽ എത്തിയപ്പോൾ എന്തായിരുന്നു സ്ഥിതി? അതി ജാഗ്രതയും സൂക്ഷ്മനിരീക്ഷണങ്ങളിലൂടെയുള്ള പ്രവർത്തനവും.
ഇപ്പോഴത്തെ സ്ഥിതിയെന്താണ്? സർക്കാർ പോലും രോഗികളുടെ വ്യക്തമായ കണക്കുകൾ മറച്ച് വെയ്ക്കുന്നു.
കേരളവും എന്താണ് ഇങ്ങനെയായത്?
അല്ലെങ്കിൽ, മാറ്റപ്പെട്ടത് ?
മാറാതെ തരമില്ലെന്നായപ്പോൾ ചുവടുകൾ മാറ്റി ചവിട്ടാതെ മാർഗ്ഗമില്ലെന്നായി.
ഓരോ ദിവസവും കേൾക്കുന്ന കോവിഡ് ബാധിതരുടെ സംസ്ഥാനത്തെ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്.
ജനങ്ങൾക്ക് അല്പം സ്വാതന്ത്ര്യം നല്കിയപ്പോൾ അവർ അത് തീർത്തും മുതലെടുക്കുന്നു. മുൻകരുതലുകളെല്ലാം മറക്കുന്നു.
അക്കാര്യത്തിൽ സർക്കാർ ഇപ്പോൾ നടത്തുന്നത് ജല്പനങ്ങൾ മാത്രമാണ്.
ആര് മരിച്ചാലെന്ത്? ആർക്ക് രോഗം വന്നാലെന്ത്?
മരിക്കുന്നവർ മരിക്കും. ആ മരണത്തോടെ നഷ്ടമാകുന്നത് നഷ്ടപ്പെടുന്നവരുടെ ഉറ്റവർക്കും ഉടയവർക്കുമാണ്.

ഇനി എന്തിന് ഇവിടെ കർശന നിയന്ത്രണം ?
സർക്കാർ ഖജനാവിൽ എങ്ങനെയും കാശു വേണം. അതിന് ഏത് മാർഗ്ഗവും സ്വീകരിക്കും.
ഒരു മരണവും ഇനിയൊരു മരണമല്ല.
അത് കോവിഡിന്റെ കണക്കിൽ അവസാനിക്കും.

സർക്കാരിന് പിടിച്ച് നില്ക്കണമെങ്കിൽ പ്രധാനമായും ബാറുകൾ തുറക്കണം.
സുഗമമായി പ്രവർത്തനം നടക്കണം.
ചെറിയ വിലക്ക് കിട്ടുന്ന മുന്തിയ ഇനം മദ്യം പോലും വില്ക്കുന്നത് പത്തിരട്ടിയിലധികം തുകയിൽ.
പിന്നെന്തിന് ബാറുകൾ അടച്ചിടണം?
കുടിക്കുന്നവർ ഏതു വിലയ്ക്കും മദ്യം വാങ്ങും. അതാണ് മദ്യാസക്തി.
ഇവിടെ സാമൂഹ്യ അകലവും വേണ്ട; നീതി ബോധവും വേണ്ട.
പണമില്ലെങ്കിൽ സർക്കാരിനെ എന്തിന് കൊള്ളും. അല്ലെങ്കിൽ, ഖജനാവ് ശൂന്യമായ ഒരു ഗവൺമെന്റിനെ ആർക്കുവേണം ?
ഖജനാവിൽ പണമുണ്ടെങ്കിലേ ഭരണ ചക്രം തിരിക്കുന്നവർക്കും ചക്രം ലഭിക്കുകയുള്ളു.
പണമാണ് ഈശ്വരൻ. അതില്ലെങ്കിൽ പിന്നെ പിണമാണ്.
പിണത്തിനെ ആർക്കാണ് വേണ്ടത് ?
ന്യായ ബോധവും നീതീകരണവുമില്ലാത്ത ഒരു സംസ്ഥാന സർക്കാരിനെ പഴി പറയാനും ആഗ്രഹിക്കുന്നില്ല.

പ്രതിപക്ഷം എന്ന ആണും പെണ്ണും കെട്ട വിഭാഗത്തെ തികഞ്ഞ അവജ്ഞയോടെയാണ് കാണേണ്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments