25.1 C
Kollam
Tuesday, October 8, 2024
HomeMost Viewedമൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ആഹാരം പാചകം ചെയ്യാൻ ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്

മൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു. ആഹാരം പാചകം ചെയ്യാൻ ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്

കൊല്ലം ജില്ലയിൽ മൺപാത്രങ്ങൾക്ക് ഡിമാന്റ് വർദ്ധിക്കുന്നു.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം മൺപാത്രങ്ങൾ നല്കാനാവാത്തതാണ് പോരായ്മയാകുന്നത്.
ആഹാരങ്ങൾ പാചകം ചെയ്യാൻ കൂടുതൽ പേരും ഇന്ന് ആശ്രയിക്കുന്നത് മൺപാത്രങ്ങളെയാണ്.

അലൂമിനിയം, സ്റ്റീൽ , നോൺസ്റ്റിക്ക് എന്നിവയിലുള്ള പാത്രങ്ങൾ ഒഴിവാക്കി ജനങ്ങൾ ഇന്ന് മൺപാത്രങ്ങളെ സ്വീകരിക്കാൻ പ്രധാന കാരണമാകുന്നത് ആരോഗ്യ വിഷയങ്ങൾ മുൻ നിർത്തിയാണ്.
മൺപാത്രങ്ങളിൽ പാചകം ചെയ്താൽ ഒന്ന് കൊണ്ടും ഭയക്കേണ്ടതില്ല.
മൺപാത്രങ്ങൾക്ക് ചെലവ് കൂടുതലും ഉത്പാദനം കുറവുമായതിനാൽ ആവശ്യാനുസരണം മൺപാത്രങ്ങൾ ലഭ്യമാകുന്നില്ല.
കൂടാതെ, പുതിയ തലമുറയെ ഈ രംഗത്തേക്ക് ആകർഷിക്കാത്തതും വ്യവസായം വളരാൻ തടസ്സമാകുകയാണ്.

ജില്ലയിൽ മൺപാത്ര നിർമ്മാണം ഇല്ലാത്തതിനാൽ തമിഴ് നാടിനെയും അന്യ ജില്ലകളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ചെങ്കോട്ടയിൽ സുന്ദരപാണ്ഡ്യത്തും , തേൻ പൊത്തൈ എന്നിവിടങ്ങളിൽ നിന്നും സംസ്ഥാനത്ത് ഷൊർണ്ണൂർ, ആലുവ എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് മൺപാത്രങ്ങൾ ജില്ലയിൽ എത്തുന്നത്.

കരുനാഗപ്പള്ളി മാർക്കറ്റ് റോഡിന് സമീപം ശ്രീരാമപുരം ചന്ത ഭാഗത്ത് അഞ്ചോളം മൺപാത്ര കടകൾ അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ച് വരുന്നു.
വ്യവസായം ഇടയ്ക്ക് വെച്ച് തകർച്ച നേരിട്ടെങ്കിലും ഇപ്പോൾ പുനർജ്ജീവനത്തിന്റെ പാതയിലാണ്.
മൺപാത്രത്തിന്റെ ഗുണഗണങ്ങൾ പുത്തൻ തലമുറ ഉൾക്കൊണ്ടതോടെ അതിന് പ്രയോഗികമായി പ്രചാരമേറി.

കറിച്ചട്ടി, കലങ്ങൾ, ഫാൻസി ഐറ്റംസ്, തവ , പാൻ, ഉരുളിച്ചട്ടി, ഗ്യാസടുപ്പിൽ വെയ്ക്കുന്ന കലങ്ങൾ, പുട്ടുകുടം, ഇഢലി കുട്ടുവം, കുക്കർ, കുപ്പി , കൂജ, ഭരണി, ശില്പങ്ങൾ, മണി എന്ന് തുടങ്ങി ഒട്ടുമിക്ക ഉത്പന്നങ്ങളും ലഭ്യമാണ്.
ഇതിൽ ഭരണി, മണികൾ തുടങ്ങിയ ചില ഉത്പന്നങ്ങൾ സിറാമിക്സിൽ തീർത്തവയാണ്.

മൺപാത്രങ്ങൾക്ക് ഇപ്പോൾ കുറച്ച് വിലക്കൂടുതലാണെന്ന് കച്ചവടക്കാർ പറയുന്നു. എന്നിരുന്നാലും, ആവശ്യക്കാർക്ക് ചില ഉത്പന്നങ്ങളുടെ അഭാവത്തിൽ അവ നല്കാനാവുന്നില്ല.

മൺചട്ടിയിൽ പാചകം ചെയ്യുന്ന ആഹാര സാധനങ്ങൾ കഴിക്കുമ്പോൾ അതിന് പ്രത്യേക രുചിയും മണവും ലഭിക്കുന്നതായി മൺപാത്രങ്ങൾ വാങ്ങാൻ വരുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

അസംസ്കൃത വസ്തക്കളുടെ അഭാവം മൺപാത്ര നിർമ്മാണത്തെ ഇടയ്ക്കിടെ ബാധിക്കാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
അതിനെ മറികടക്കാൻ പല സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും യഥാർത്ഥ പശപ്പുള്ള മണ്ണ് ലഭ്യമായില്ലെങ്കിൽ ഉദ്ദേശിച്ച ഫലം മൺപാത്രങ്ങൾക്ക് ലഭിക്കില്ല.
ഇപ്പോൾ ബാംഗ്ളൂരിൽ നിന്നും മണ്ണ് അരച്ച് പീസാക്കി , കട്ടകളാക്കി എത്തുന്നതിനാൽ അത് ഒരു കണക്കിന് ആശ്വാസമാകുകയാണ്.

പഴമയ്ക്കെന്നും ഒരു പുതുമയുണ്ടാവും. ആ പുതുമ കാലഘട്ടത്തിന്റെ പ്രത്യേകതയുമായി ഇഴുകി ചേരും.
ആ ഇഴുകി ചേരലാണ് മൺപാത്രങ്ങളെ പുത്തൻ തലമുറയെ നെഞ്ചോടടുപ്പിക്കാൻ പ്രേരിതമാക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments