26.7 C
Kollam
Tuesday, October 8, 2024
HomeLifestyleHealth & Fitnessഅങ്ങാടി മരുന്നുകൾക്ക് പ്രചാരം വർദ്ധിക്കുന്നു; പക്ഷേ, നല്കാൻ വേണ്ടത്ര ഉത്പന്നങ്ങളില്ല.

അങ്ങാടി മരുന്നുകൾക്ക് പ്രചാരം വർദ്ധിക്കുന്നു; പക്ഷേ, നല്കാൻ വേണ്ടത്ര ഉത്പന്നങ്ങളില്ല.

കൊല്ലം ജില്ലയിൽ അങ്ങാടി വ്യവസായത്തിന് സാധ്യതയേറെയെങ്കിലും അങ്ങാടി മരുന്നുകളുടെ ലഭ്യതക്കുറവ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.
ആയൂർവേദത്തിന്റെ പ്രചാരവും വർദ്ധിച്ചതോടെ അങ്ങാടി കടകൾക്ക് ഇന്ന് ഏറെ പ്രാധാന്യമാണുള്ളത്.
അങ്ങാടി വ്യവസായത്തെ സംരക്ഷിക്കാൻ അങ്ങാടി ചെടികളുടെ വ്യാപനം വർദ്ധിപ്പിക്കണമെന്ന് വ്യാപാരികൾ പറയുന്നു.

ഒരു കണക്കിന് നോക്കുമ്പോൾ ഒരു വിധപ്പെട്ട എല്ലാ ചെടികളും അങ്ങാടി മരുന്നുകളാണെന്ന് അങ്ങാടി കച്ചവടക്കാർ പറയുന്നു.
അങ്ങാടി മരുന്നുകൾ എത്രയുണ്ടെന്ന് ഒരു തിട്ടവുമില്ല. തുമ്പ പോലും ഒരു അങ്ങാടി മരുന്നാണ്.

എല്ലാ ചെടികളിലും ഔഷധ ഗുണമുണ്ട്.
പക്ഷേ, അവയെ തിരിച്ചറിയേണ്ടതുണ്ട്.

ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങാടി ചെടികൾ കടകളിൽ എത്തിക്കുന്നതിന് “നാഡി ” എന്ന വിഭാഗത്തിലെ സമുദായങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു.
ഇന്ന് അവരുടെ പ്രാതിനിധ്യം തീർത്തും ഇല്ലാതായിരിക്കുകയാണെന്ന് അങ്ങാടി കച്ചവടക്കാർ പറയുന്നു.
വഴിയോരങ്ങളിൽ പോലും പലവിധത്തിലുള്ള അങ്ങാടി ചെടികൾ ഉണ്ടായിരുന്നു.
ശുചീകരണത്തിന്റെ പേരിൽ അവയെല്ലാം ഇല്ലാതായ സ്ഥിതിയിലാണ്.


വനാന്തരങ്ങളിലും അങ്ങാടി ചെടികളുടെ കുറവാണ് അനുഭവപ്പെടുന്നത്.
ഇതിനൊരു മാറ്റമുണ്ടാവണമെങ്കിൽ അങ്ങാടി ചെടികൾ വ്യാപകമായി നട്ടുപിടിപ്പിക്കാൻ നടപടിയുണ്ടാവണം.
ഇപ്പോൾ, അങ്ങാടി ഉത്പന്നങ്ങൾ ജില്ലകളിലെ അങ്ങാടി കടകളിൽ എത്തുന്നത് തമിഴ് നാട്ടിൽ നിന്നും സംസ്ഥാനത്ത് തൃശൂരിൽ നിന്നുമാണ്.
അത് നല്കുന്ന ഓഡറിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യാപാരികൾ പറയുന്നു.

ചില ചികിത്സകൾക്ക് ഇന്ന് കൂടുതൽ പേരും ആശ്രയിക്കുന്നത് ആയൂർവേദത്തെയാണ്.
സന്ധിവേദന, വാതം തുടങ്ങിയവ ഇതിൽ പ്രാധാന്യം അർഹിക്കുന്നു.
പല എണ്ണകൾ, കഷായം മുതലായവ കൂടുതൽ ഫലപ്രാപ്തിയും ദൂഷ്യ വശങ്ങൾ ഇല്ലാത്തതിനാലും കൂടുതൽ പേരും ഉപയോഗിച്ച് വരുന്നു.

പ്രകൃതിദത്ത മരുന്നുകളുടെ ചികിത്സയായതിനാൽ ആയൂർവേദം രാജ്യം കടന്ന് ലോക രാജ്യങ്ങളിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്.

ഒരു രോഗം
ആയൂർവേദം വഴി ഭേദമായാൽ അത് പൂർണ്ണമായും ഭേദമാകുമെന്നതാണ് പ്രത്യേകത.
ഇത്തരം സാഹചര്യത്തിൽ ആയൂർവേദത്തെ പ്രോത്സാഹിപ്പിക്കാനും അങ്ങാടി മരുന്നുകളുടെ വ്യാപനം വർദ്ധിപ്പിക്കാനും സർക്കാർ തലത്തിലും നടപടി വേണമെന്നാണ് അങ്ങാടി വ്യാപാരികളുടെ പൊതുവെയുള്ള ആവശ്യം.

- Advertisment -

Most Popular

- Advertisement -

Recent Comments