സംസ്ഥാനത്ത് ലോട്ടറി കച്ചവടം വ്യപകമായെങ്കിലും ചില്ലറ വ്യാപാരം നടത്തുന്ന കച്ചവടക്കാർ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്.
ഏജൻസികളിൽ നിന്നും ചെറിയ കമ്മീഷനിൽ കച്ചവടം നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് ഇവരുടെ ജീവിതം വഴിമുട്ടി നില്ക്കുകയായിരുന്നു.
സംസ്ഥാനത്ത് സർക്കാരിന്റെ ഏഴ് തരം ലോട്ടറി ടിക്കറ്റുകളാണ് നിലവിലുള്ളത്.
പൗർണ്ണമി, വിൻവിൻ, ശ്രീശക്തി, അക്ഷയ,കാരുണ്യ പ്ലസ്, നിർമ്മൽ കൂടാതെ, ബംമ്പർ സമ്മാന ടിക്കറ്റുകൾ എന്നിവയാണുള്ളത്.
ലോക്ക് ഡൗണിന് മുമ്പ് വിറ്റ ടിക്കറ്റുകളുടെ തെരഞ്ഞെടുപ്പ് ജൂൺ 2 മുതലാണ് ആരംഭിച്ചത്.
5, 9, 12 എന്നീ തീയതികളിൽ നാലാമത്തെ തെരഞ്ഞെടുപ്പും നടന്നു.
ഇനി നടക്കാനുള്ളത് 16, 19, 23 തീയതികളിലാണ്.
കൂടാതെ, സമ്മർ ബംമ്പർ ടിക്കറ്റിന്റെ തെരഞ്ഞെടുപ്പ് 26 നാണ് നടക്കുന്നത്.
ഭാഗ്യക്കുറി ടിക്കറ്റുമായി ജീവിതം നയിച്ച സാധാരണ കച്ചവടക്കാർ പലരും ഈ രംഗത്ത് നിന്നു തന്നെ മാറിയ അവസ്ഥയിലാണ്.
ജീവിതം ഒരു ചോദ്യചിഹ്നമായതടെ
പലർക്കും രംഗം വിടേണ്ടി വന്നു. എന്നാൽ, ചിലർ ലോട്ടറി ടിക്കറ്റിനോടൊപ്പം മുഖാവരണവും വിറ്റു വരുന്നു.
അത് വാങ്ങാൻ ആളുകൾ ഉള്ളതിനാൽ അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ലാഭവും ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന കമ്മീഷനും ചേർത്ത് ജീവിതം ഒരുവിധം മുന്നോട്ട് കൊണ്ട് പോകാനാകുന്നു.
കൊറോണ പ്രതിബന്ധമായതോടെ സമസ്ത മേഖലകൾ സ്തംഭിച്ച പോലെ, ലോട്ടറി കച്ചവടക്കാരുടെ ജീവിതവും നിർജ്ജീവമായിരിക്കുകയാണ്!