മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമറിനെതിരായ കേസ്. പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.ഇത് തീർത്തും പ്രതിഷേധാർഹമാണെന്ന് മീഡിയ രംഗത്തുള്ളവർ പ്രതികരിച്ചു.