27.2 C
Kollam
Friday, May 20, 2022
HomeLocalകൊല്ലം ജില്ലാ വാർത്തകൾ; സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം

കൊല്ലം ജില്ലാ വാർത്തകൾ; സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം

- Advertisement -

സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം : ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണ്‍. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
‘നമ്മുടെ വോട്ടര്‍മാരെ ശാക്തീകരിക്കുകയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക’ എന്ന സന്ദേശവുമായാണ് ഇത്തവണത്തെ സമ്മതിദായക ദിനാഘോഷം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജില്ലയില്‍ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി കുറ്റമറ്റ നിലയില്‍ നടത്താന്‍ കഴിഞ്ഞു. സ്വീപ് വഴി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പു വരുത്താനുമായി – ജില്ലാ കലക്ടര്‍ പറഞ്ഞു.
1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ് 2011 മുതല്‍ സമ്മതിദായക ദിനം ആചരിക്കുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുക, ആവശ്യമായ സംവിധാനമൊരുക്കുക, പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ പരമാവധിപേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലി, സമ്മതിദായക ദിന സന്ദേശവും നല്‍കി.
തഹസില്‍ദാര്‍മാര്‍ ജില്ലാതല പോസ്റ്റര്‍ഡിസൈന്‍, ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി. തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, താലൂക്ക്തല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ-പരിശീലന-വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനുവരി 28ന് രാവിലെ 11 മുതല്‍ ‘കന്നുകാലികളിലെ വന്ധ്യത-അറിവും പ്രതിരോധവും’ വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. അതേ ദിവസം രാവിലെ 10.30 വരെ ഫോണ്‍ വഴിയോ 8075028868 വാട്‌സ്ആപ്പ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04762698550.

ദര്‍ഘാസുകള്‍ ക്ഷണിച്ചു
ഇത്തിക്കര ഐ.സി.ഡി.എസ് പരിധിയിലെ 193 അംഗന്‍വാടികള്‍ക്ക് 2021-22 വര്‍ഷം ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, കരാറുകാര്‍ എന്നിവരില്‍നിന്ന് മുദ്രവെച്ച കവറില്‍ മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 7 ഉച്ചയ്ക്ക് 2 മണി വരെ സമര്‍പ്പിക്കാം. ഒരു മണിവരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ഫോണ്‍ 0474 2592069.

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനാപുരം ഐ.സി.ഡി.എസ് പരിധിയിലുള്ള 185 അംഗന്‍വാടികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, കരാറുകാര്‍ എന്നിവരില്‍നിന്ന് മുദ്രവെച്ച കവറില്‍ മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 4 ഉച്ചയ്ക്ക് 2 മണി വരെ സമര്‍പ്പിക്കാം. ഒരു മണിവരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ഫോണ്‍ 0475 2351551.

ടെണ്ടര്‍ ക്ഷണിച്ചു
കൊല്ലം അര്‍ബന്‍1 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 189 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്‍പത് ഉച്ചയ്ക്ക് 2 മണിവരെ സമര്‍പ്പിക്കാം. ഫോണ്‍ 04742767369.

അഭിമുഖം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റെനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 28 രാവിലെ 11 മണിക്ക് ഐ.ടി.ഐയില്‍ നടക്കും. യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗിലുള്ള ബിരുദവും ഒരു വര്‍ഷ പ്രവൃത്തി പരിചയവും/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗിലുള്ള മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റെനന്‍സ് ട്രേഡിലുള്ള എന്‍.റ്റി.സി/എന്‍.എ.സിയും മുന്ന് വര്‍ഷ പ്രവൃത്തി പരിചയവും. ഫോണ്‍ 04742793714.

അപേക്ഷ ക്ഷണിച്ചു
പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കെപ്‌കോ ചിക്കനും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയ്ക്ക് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ ഏജന്‍സികള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി കോര്‍പ്പറേഷന്‍ പേട്ട, തിരുവനന്തപുരം വിലാസത്തില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] 495000921.

അപേക്ഷ ക്ഷണിച്ചു
തേവലക്കര ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ (രണ്ട്), അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് (ഒന്ന്) തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു അക്രഡിറ്റഡ് ഓവര്‍സിയറിന് മൂന്ന് വര്‍ഷ സിവില്‍ എഞ്ചിനിയറിംഗിലുള്ള ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും. അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബികോം പി.ജി.ഡി.സി.എയുമാണ് യോഗ്യത. ജനുവരി 31 വൈകിട്ട് 4 മണി വരെ സമര്‍പ്പിക്കാം. ഫോണ്‍ 04762872031.

റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തു
വിനോദ സഞ്ചാര വകുപ്പിലെ ഷോഫര്‍ ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 216/14) റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദ് ചെയ്തതായി പി .എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

അപേക്ഷകള്‍ ലഭിച്ചില്ല
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്-ഹിന്ദി (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 513/19) തസ്തികയിലേയ്ക്ക് അവസാന തീയതിയ്ക്കുള്ളില്‍ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലായെന്ന് പി .എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

ധനസഹായത്തിന് അപേക്ഷിക്കാം
മാര്‍ച്ച് 2021ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും പ്ലസ് വണ്‍ സയന്‍സ് വിഷയം പഠിക്കുന്നവരും ആയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 2022ലെ മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായുള്ള ധനസഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 4,50,000 കവിയരുത്. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 10ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0474 2794996.

കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്: അപേക്ഷകര്‍ ബാങ്കില്‍ ഹാജരാകേണ്ട
കര്‍ഷക കടാശ്വാസ കമ്മിഷന്‍ ജനുവരി 28, 29 തീയതികളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നടത്തുന്ന ഓണ്‍ലൈന്‍ സിറ്റിങ്ങുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ ബാങ്കില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ വേണ്ടെന്ന് സെക്രട്ടറി അറിയിച്ചു. കമ്മിഷനില്‍നിന്ന് അറിയിപ്പു ലഭിച്ചവര്‍ ഫോണ്‍ മുഖേന ബാങ്കിലോ കമ്മിഷന്‍ ഓഫിസിലോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2743783.

വനിതാ കമ്മിഷന്‍ സിറ്റിങ് മാറ്റിവച്ചു
കോവിഡ് വ്യാപനസാഹചര്യത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസില്‍ ഈ മാസം 27, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള വനിതാ കമ്മിഷന്‍ സിറ്റിങ് മാറ്റിവച്ചു.

ഇ.പി.എഫ് പെന്‍ഷന്‍ അദാലത്ത്
എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള പെന്‍ഷന്‍ അദാലത്ത് ഫെബ്രുവരി 11ന് രാവിലെ 11ന് ഓണ്‍ലൈനായി നടത്തും. പരാതികള്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതം ഫെബ്രുവരി അഞ്ചിനകം നിധി ആപ്‌കെ നികട്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്.ഒ. റീജ്യണല്‍ ഓഫീസ്, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം.

ജൂനിയര്‍ റസിഡന്റ്
കൊല്ലം മെഡിക്കല്‍ കോളജില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റ് നിയമനത്തിന് അപേക്ഷിക്കാം. അഞ്ച് ഒഴിവുണ്ട്. യോഗ്യത- എം.ബി.ബി.എസും ടി.സി.എം.സി സ്ഥിരം രജിസ്‌ട്രേഷനും. പ്രായപരിധി-40 വയസ്സ്. പ്രതിമാസ ശമ്പളം-41,000. അഭിമുഖം കോവിഡ് മാനദണ്ഡ പ്രകാരം ജനുവരി 31ന് രാവിലെ 10.30ന്. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സാക്ഷ്യപത്രം, യോഗ്യതയും വയസ്സും തെളിയിക്കുന്ന രേഖകളുടെ അസ്സലും ഒരു സെറ്റ് ഫോട്ടോസ്റ്റാറ്റ് പകര്‍പ്പും പൂരിപ്പിച്ച ബയോഡേറ്റയും സഹിതമാണ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ അപേക്ഷകര്‍ ഹാജരാകേണ്ടത്.
ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതാസാക്ഷ്യപത്രങ്ങള്‍, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, ഇതര രേഖകള്‍ എന്നിവ https://forms.gle/TqLEZfMzPtU583r26 ഗൂഗിള്‍ ഫോമില്‍ ജനുവരി 28ന് 5 മണിക്കകം അപ്‌ലോഡ് ചെയ്യണം.

ഡയാലിസിസ് ടെക്‌നീഷ്യന്‍
കൊല്ലം മെഡിക്കല്‍ കോളജില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനത്തിന് അപേക്ഷിക്കാം. മൂന്ന് ഒഴിവുണ്ട്. യോഗ്യത- സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിഗ്രി/ഡിപ്ലോമയും കേരളസംസ്ഥാന പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40 വയസ്സ്. പ്രതിമാസ ശമ്പളം-15,860. അഭിമുഖം കോവിഡ് മാനദണ്ഡ പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ 10.30ന്. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സാക്ഷ്യപത്രം, യോഗ്യതയും വയസ്സും തെളിയിക്കുന്ന രേഖകളുടെ അസ്സലും ഒരു സെറ്റ് ഫോട്ടോസ്റ്റാറ്റ് പകര്‍പ്പും പൂരിപ്പിച്ച ബയോഡേറ്റയും സഹിതമാണ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ അപേക്ഷകര്‍ ഹാജരാകേണ്ടത്.
ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതാസാക്ഷ്യപത്രങ്ങള്‍, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, ഇതരരേഖകള്‍ എന്നിവ https://forms.gle/VGGbdEnkzXdtTJJP9 ഗൂഗിള്‍ ഫോമില്‍ ജനുവരി 28ന് 5 മണിക്കകം അപ്‌ലോഡ് ചെയ്യണം.

റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തു
വിനോദ സഞ്ചാര വകുപ്പിലെ ഷോഫര്‍ ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 216/14) റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദ് ചെയ്തതായി പി .എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

പി.എസ്.സി അറിയിപ്പ്
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് – ഹിന്ദി ( ബൈ ട്രാന്‍സ്ഫര്‍) കാറ്റഗറി നം. 513/19 തസ്തികയിലേയ്ക്ക് അവസാന തീയതിയ്ക്കുള്ളില്‍ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലായെന്ന് പി .എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

അംഗത്വം പുന:സ്ഥാപിക്കാം
കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് അസംഘടിത വിഭാഗം തൊഴിലാളികളുടെ കുടിശ്ശിക മാത്രം സ്വീകരിച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മേളകള്‍ നടത്തുന്നു. ജില്ലാ ഓഫീസില്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും കരുനാഗപ്പള്ളി ഉപകാര്യാലയത്തില്‍ ജനുവരി 27, ഫെബ്രുവരി എട്ട്, മാര്‍ച്ച് 22, കുണ്ടറ ഫെബ്രുവരി 18, മാര്‍ച്ച് 16, ചാത്തന്നൂര്‍ ഫെബ്രുവരി 25, മാര്‍ച്ച് 18, കൊട്ടാരക്കര ഫെബ്രുവരി നാല്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 28, പുനലൂര്‍ ഫെബ്രുവരി 21 മാര്‍ച്ച് 26, അഞ്ചല്‍ ജനുവരി 31, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് 30, ആയൂര്‍ ഫെബ്രുവരി 23, മാര്‍ച്ച് 14, കടയ്ക്കല്‍ ഫെബ്രുവരി 15, മാര്‍ച്ച് 24നും രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് മേളകള്‍. ഫോണ്‍-8075333190.

അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതി അംഗത്വം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങള്‍ വരിസംഖ്യയായി അടയ്‌ക്കേണ്ട തുക 2016 ഫെബ്രുവരി മാസം മുതല്‍ 100 രൂപയായി പുതുക്കിയെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഇ-ശ്രം രജിസ്‌ട്രേഷന്‍
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ അംഗങ്ങള്‍ എല്ലാവരും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പകര്‍പ്പ്, അംഗത്വനമ്പര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഫെബ്രുവരി 28നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണം.

മസ്റ്ററിങ്ങ് ചെയ്യണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31നകം മസ്റ്ററിങ്ങ് ചെയ്തിട്ടില്ലാത്തവര്‍ ആധാര്‍ കാര്‍ഡ്. പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രം വഴി ഫെബ്രുവരി ഒന്ന് മുതല്‍ 28 നകം മസ്റ്ററിങ്ങ് ചെയ്യണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04742749847.

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments