ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം.
ആധാര്‍വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി ആധാര്‍ നമ്പറും വോട്ടര്‍ ഐഡി നമ്പറുമാണ് ആവശ്യം. ബിഎല്‍ഒമാര്‍ ഭവന സന്ദര്‍ശനം ആരംഭിച്ച സാഹചര്യത്തില്‍ എല്ലാവരും രേഖകള്‍ കൈയ്യില്‍ കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ വേ?ഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്.